‘തലാ..’ വീണ്ടും പാട്ട് പാടി ഹൃദയം കവർന്ന് നസ്രിയ; ക്യൂട്ട് എന്ന് ആരാധകർ
മലയാളികളുടെ ഇഷ്ടനടിയാണ് നസ്രിയ ഫഹദ്. സിനിമ അഭിനയത്തിനപ്പുറവും സമൂഹമാധ്യമങ്ങളിൽ സജീവ സാന്നിധ്യമാണ് നസ്രിയ. ഇപ്പോഴിതാ നസ്രിയയുടെ പാട്ട് വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടുന്നത്. ഛോട്ടാ മുംബൈ എന്ന ചിത്രത്തിലെ ‘തലാ…’ എന്ന ഗാനവുമായാണ് നസ്രിയ എത്തുന്നത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നസ്രിയ പാട്ട് പങ്കുവെച്ചിരിക്കുന്നത്.
അതേസമയം കഴിഞ്ഞ ദിവസം നസ്രിയയുടെ ഒരു ഡബ്‌സ്മാഷ്ന്റെ വീഡിയോയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘എന്റെ സ്റ്റേറ്റ് കേരളമാണോ, എന്റെ സി എം വിജയനാണോ? എന്റെ ഡാൻസ് കഥകളിയാണോ? എനിക്ക് നീ വേണോ?’ എന്ന ഹിറ്റ് പാട്ടിന്റെ ഡബ്‌സ്മാഷുമായാണ് താരം എത്തിയത്. വ്യത്യസ്തമായ വരികളും സംഗീതവും കൊണ്ട് ഹിപ് ഹോപ് തമിഴ ഒരുക്കിയതാണ് എന്റെ സ്റ്റേറ്റ് കേരളമാണോ എന്ന ഗാനം. ഈ ഡബ്‌സ്മാഷ് ചെയ്യുന്ന നസ്രിയയുടെ ക്യൂട്ട്നസിനെ അഭിനന്ദിച്ചും നിരവധിപ്പേർ എത്തുന്നുണ്ട്. അതേസമയം ഈ വീഡിയോ എപ്പോൾ എടുത്തതാണ് എന്ന കാര്യത്തിൽ വ്യക്തതയില്ല. നിരവധിപ്പേർ ഇതിനോടകം കണ്ട വീഡിയോയ്ക്ക് മികച്ച പ്രതികരണങ്ങളും ലഭിക്കുന്നുണ്ട്.
മലയാളത്തിലെ പ്രിയ നായിക നടിയുടെ പല ചിത്രങ്ങലും വീഡിയോകളും കാണുമ്പോഴും നസ്രിയയുടെ കുട്ടിത്തം ഇപ്പോഴും മാറിയിട്ടില്ല എന്നാണ് ആരാധകരും അഭിപ്രായപ്പെടുന്നത്. അതുകൊണ്ടുതന്നെ മലയാളത്തിലെ ഏറ്റവും ക്യൂട്ട് നടി ആരാണെന്ന് ചോദിച്ചാലും നസ്രിയ എന്ന് തന്നെയാണ് ഉത്തരവും. വിവാഹ ശേഷം വെളളിത്തിരയിൽ നിന്നും വിട്ടു നിന്ന നസ്രിയ, അഞ്ജലി മേനോന്റെ കൂടെ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് വീണ്ടും എത്തിയത്. പിന്നീട് ഫഹദിനൊപ്പം ട്രാൻസ് എന്ന ചിത്രത്തിലും നസ്രിയ അഭിനയിച്ചിരുന്നു. നസ്രിയയുടേതായി അവസാനം വെള്ളിത്തിരയിൽ എത്തിയ ചിത്രം മണിയറയിലെ അശോകനാണ്. ചിത്രത്തിൽ ഗസ്റ്റ് റോളിലാണ് നസ്രിയ എത്തുന്നത്.
Story highlights: nazriya sings song viral video