ഗായിക ശൈലപുത്രി ദേവിയായി നിത്യ മേനോന്‍; പുതിയ ചിത്രം ഒരുങ്ങുന്നു
വേറിട്ട കഥാപാത്രങ്ങളെ അനശ്വരമാക്കുന്ന തെന്നിന്ത്യന്‍ താരം നിത്യ മേനോന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. ഗമനം എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ കാരക്ടര്‍ പോസ്റ്ററും പുറത്തെത്തി.
തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായാണ് ഗമനം ഒരുങ്ങുന്നത്. ഗായിക ശൈലപുത്രി ദേവി ആയിട്ടാണ് നിത്യ ഗമനത്തില്‍ എത്തുന്നത്. കരിയറിലെ തന്നെ വ്യത്യസ്തമായ റോളിലാണ് നിത്യ എത്തുന്നത് എന്നതും ശ്രദ്ധേയമാണ്. കര്‍ണാടിക് സംഗീതജ്ഞയായിട്ടുള്ള നിത്യയുടെ മേക്ക് ഓവറും ശ്രദ്ധ നേടുന്നുണ്ട്.
നവാഗതനായ സുജാന റാവുവാണ് ചിത്രത്തിന്റെ സംവിധാനം. നേരത്തെ ചിത്രത്തിലെ മറ്റൊരു നായികയായ ശ്രിയ ശരണിന്റെ ക്യാരക്ടര്‍ പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ഈ ചിത്രത്തിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഇളയരാജയാണ്. രമേശ് കരുട്ടൂരി, വെങ്കി പുഷദാപു, ജ്ഞാന ശേഖര്‍ വി.എസ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധായകനായ സുജാന റാവു തന്നെയാണ്.
Story highlights: Nithya Menon New Movie Gamanam