യുജിസി നെറ്റ് പരീക്ഷ മാറ്റിവെച്ചു

September 14, 2020
NTA postponed UGC NET; to commence on 24 September

സെപ്റ്റംബര്‍ 16 മുതല്‍ നടത്താനിരുന്ന യുജിസി നെറ്റ് പരീക്ഷകള്‍ മാറ്റിവെച്ചു. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി ആണ് ഇക്കാര്യം അറിയിച്ചത്. പുതിയ തീരുമാനപ്രകാരം സെപ്റ്റംബര്‍ 24 മുതലായിരിക്കും പരീക്ഷകള്‍ നടത്തുക. പരീക്ഷയുടെ പുതിയ ടൈംടേബിളും അഡ്മിറ്റ് കാര്‍ഡും ugcnet.nta.nic.in എന്ന വെബ്സൈറ്റില്‍ വൈകാതെ ലഭ്യമാക്കും.

യുജിസി നെറ്റ് എക്‌സാം സെപ്റ്റംബര്‍ 16 മുതല്‍ 25 വരെ പരീക്ഷ നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഐ.സി.എ.ആര്‍ പരീക്ഷകളും ഇതേ ദിവസങ്ങളില്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് പരീക്ഷകള്‍ മാറ്റുന്നതെന്നും നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി വ്യക്തമാക്കി.

ഐ.സി.എ.ആര്‍ പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ നെറ്റ് എക്‌സാം മാറ്റിവയ്ക്കണമെന്നും അഭ്യര്‍ത്ഥിച്ചിരുന്നു. അഭ്യര്‍ത്ഥന മാനിച്ചാണ് നെറ്റ് മാറ്റാന്‍ തയാറായതും. അതേസമയം അധ്യാപക-ജൂനിയര്‍ റിസേര്‍ച്ച് ഫെലോ യോഗ്യതാ പരീക്ഷയായ നെറ്റ് വര്‍ഷത്തില്‍ രണ്ടുതവണയാണ് നടത്തുന്നത്.

Story highlights: NTA postponed UGC NET; to commence on 24 September