ആശുപത്രിക്കിടക്കയിലെ രോഗിയ്ക്ക് പാട്ട് പാടി നൽകുന്ന നഴ്സ്; സ്നേഹം നിറച്ചൊരു വീഡിയോ

September 17, 2020

മരുന്നിനൊപ്പം സ്നേഹം കൂടി പകർന്ന് നല്കുന്നവരാണ് നഴ്‌സുമാർ. അത്തരത്തിൽ അർബുദ രോഗം ബാധിച്ച് ആശുപത്രി കിടക്കയിൽ കിടന്ന ഒരു അമ്മയ്ക്ക് പാട്ട് പാടി നൽകുന്ന ഒരു നഴ്‌സിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. കാൻസർ ബാധിതയായ വയോധികയെ ആശ്വസിപ്പിക്കാനായി അവർക്ക് അരികിൽ ഇരുന്ന് പാട്ട് പാടുകയാണ് ഈ നഴ്സ്.

അതേസമയം വയോധികയുടെ അരികിൽ ഇരുന്ന് കൈയിൽ ചേർത്ത് പിടിച്ചു കൊണ്ടാണ് ഈ നഴ്സ് പാട്ട് പാടുന്നത്. പാട്ട് പാടുന്നതിനിടെയിൽ നഴ്‌സിന്റെ കണ്ണ് നിറഞ്ഞ് വരുന്നതും ദൃശ്യങ്ങളിൽ കാണുന്നുണ്ട്. എന്നാൽ ഇവരുടെ പാട്ട് ആസ്വദിച്ച് കിടക്കുകയാണ് ഈ അമ്മ. ഒപ്പം നഴ്‌സിന്റെ കൂടെ പാട്ട് ചേർന്ന് പാടാൻ ശ്രമിക്കുന്നുമുണ്ട് ഈ ‘അമ്മ.

Read also: സംസ്ഥാനത്ത് 4000 കടന്ന് പ്രതിദിന കൊവിഡ് കേസുകള്‍; ഇന്ന് രോഗം സ്ഥിരീകരിച്ചത് 4531 പേര്‍ക്ക്

‘ഗുരുതരമായ അർബുദ രോഗം ബാധിച്ച് കിടക്കുന്ന രോ​ഗിക്കായി ​ഗാനം ആലപിക്കുന്ന നഴ്സ്. ഇന്ന് നിങ്ങൾ കാണുന്ന ഏറ്റവും മനോഹരമായ കാഴ്ച, ഈ ലോകത്ത് ഒരുപാട് നല്ല മനുഷ്യർ ഉണ്ട്’. എന്ന ക്യാപ്‌ഷനോടെയാണ് ഈ വീഡിയോ വൈറലാകുന്നത്. സമൂഹ മാധ്യമങ്ങളിൽ ഈ വീഡിയോ വൈറലായതോടെ നിരവധി പേരാണ് ഈ നഴ്‌സിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്.

Story Highlights:nurse sings for terminal cancer patient