രൂപമാറ്റം വരുത്തി പഴയ കെഎസ്ആർടിസി ബസുകൾ; ആദ്യ ഫുഡ് ട്രക്ക് തിരുവനന്തപുരത്ത്
പഴയ കെഎസ്ആർടിസി ബസുകൾ രൂപ മാറ്റം വരുത്തി ഫുഡ് ട്രക്കുകൾ ആക്കാനൊരുങ്ങുകയാണ് കേരള ഗവണ്മെന്റ്. ഉപയോഗ ശൂന്യമായ കെഎസ്ആർടിസി ബസുകളാണ് ഫുഡ് ട്രക്കുകൾക്കായി ഉപയോഗിക്കുന്നത്. ഇതിന് മുന്നോടിയായി ആദ്യ ഫുഡ് ട്രക്ക് സ്ഥാപിച്ചുകഴിഞ്ഞു. മിൽമയുമായി സഹകരിച്ച് നിർമിച്ച ആദ്യ ഫുഡ് ട്രക്ക് തിരുവനന്തപുരത്താണ് സ്ഥാപിച്ചിരിക്കുന്നത്. ഇതിലൂടെ നിരവധി പേർക്ക് തൊഴിൽ നൽകാനും സാധിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
‘നൂതനമായ ഒരു പദ്ധതിയുമായി കെഎസ്ആർടിസി ജനങ്ങളിൽ എത്തുകയാണ്. കെഎസ്ആർടിസി ബസുകൾ നശിച്ചു പോകുന്നതിനിട വരുത്താതെ പുനരുപയോഗിക്കാൻ സാധിക്കുന്ന ‘ഫുഡ് ട്രക്ക് ‘ പദ്ധതിയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നു. അതിന്റെ ഭാഗമായി കെഎസ്ആർടിസി ബസുകൾ രൂപമാറ്റം വരുത്തി വിൽപന കേന്ദ്രങ്ങളാക്കുന്ന പദ്ധതിയാണ് ഫുഡ് ട്രക്ക്.
Read also:ലോകത്തെ സ്വാധീനിച്ച 100 വ്യക്തികളുടെ പട്ടികയിൽ ഇടം നേടിയ ഏക സിനിമാതാരമായി ആയുഷ്മാൻ ഖുറാന
മിൽമയുമായി ചേർന്നുള്ള ആദ്യ ഫുഡ് ട്രക്ക് തിരുവനന്തപുരത്താണ് സ്ഥാപിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി കൂടുതൽ പേർക്ക് തൊഴിൽ നൽകാനും സാധിക്കും. ഈ മാതൃകയിൽ കൂടുതൽ വിൽപന കേന്ദ്രങ്ങൾ സ്ഥാപിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്’. എന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു.
Story Highlights: old ksrtc buses transforming into food truck