ഇത് രവി ബാല, പ്രായം തളർത്താത്ത നൃത്തലോകത്തെ കലാപ്രതിഭ; വൈറലായി ഒരു ഡാൻസ് വീഡിയോ
പ്രായഭേദമന്യേ നിരവധിപ്പേരാണ് തങ്ങളുടെ വ്യത്യസ്തമായ കലാ പ്രകടനങ്ങളിലൂടെ സോഷ്യൽ ലോകത്തെ താരമായി മാറാറുള്ളത്. കഥ പറഞ്ഞും പാട്ടു പാടിയുമൊക്കെ സോഷ്യൽ മീഡിയയിൽ താരങ്ങളാകാറുണ്ട് ഇപ്പോൾ മുതിർന്നവരും, അത്തരത്തിൽ ക്ലാസിക്കൽ നൃത്ത ചുവടുകളുമായെത്തി സൈബർ ലോകത്തിന്റെ ശ്രദ്ധ നേടുകയാണ് ഒരു മുത്തശ്ശി. കൈകളുടെയും കാലുകളുടെയും മനോഹരമായ ചലനങ്ങൾക്കൊപ്പം പാട്ടിനനുസരിച്ച് മുഖത്തും ഭാവങ്ങള്‍ വിരിയിച്ചുകൊണ്ടാണ് ഈ മുത്തശ്ശിയുടെ നൃത്തം. മനോഹരമായ നൃത്തചുവടുകളിലൂടെ സോഷ്യല്‍ മീഡിയയുടെ മനം നിറയ്ക്കുകയാണ് ഈ മുത്തശ്ശി.
മുംബൈ സ്വദേശിനിയായ രവി ബാല ശര്‍മ്മ എന്ന 62 കാരിയാണ് അതിഗംഭീരമായ നൃത്ത പ്രകടനത്തിലൂടെ സോഷ്യൽ ലോകത്തിന്റെ മനം കവരുന്നത്. സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട ഈ അമ്മയുടെ നൃത്ത വീഡിയോ ഇതിനോടകം തന്നെ ഏറ്റെടുത്തവര്‍ നിരവധിയാണ്. കാഴ്ചക്കാരന്റെ നയനങ്ങള്‍ക്കൊപ്പം മനസ്സും നിറയ്ക്കുന്നുണ്ട് മുത്തശ്ശിയുടെ ഈ മനോഹര നൃത്തം. ചുറ്റുമുള്ള ഒന്നിലും ശ്രദ്ധിക്കാതെ വളരെ ആത്മവിശ്വാസത്തോടെയും ലാഘവത്തോടെയുമാണ് ഈ മുത്തശ്ശി പാട്ടിനനുസരിച്ച് ചുവടുവെയ്ക്കുന്നത്.
Read also:യാത്രക്കാരനായി ഓട്ടോറിക്ഷയിൽ, പിന്നീട് പാട്ടും, അഡ്വാൻസും; ഇമ്രാൻ ഖാന് സർപ്രൈസ് ഒരുക്കി ഗോപി സുന്ദർ
കലയ്ക്ക് പ്രായമില്ലല്ലോ. അതുകൊണ്ടുതന്നെ കലയെ ഹൃദയത്തോട് ചേര്‍ത്തു സ്‌നേഹിക്കുന്നവര്‍ പലപ്പോഴും അതിശയിപ്പിക്കുന്ന പ്രകടനങ്ങളാണ് കാഴ്ചവയ്ക്കാറുള്ളതും. കുരുന്നുകളും പ്രായമേറിയവരുമൊക്കെ മികവാര്‍ന്ന കലാവൈഭവം കൊണ്ട് സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. ഇത്തരം കലാപ്രകടനങ്ങള്‍ക്ക് സമൂഹ മാധ്യമങ്ങളിലും ആരാധകര്‍ ഏറെയാണ്.
Story Highlights: old woman energetic dance goes viral