നിയമസഭാ പ്രവേശനത്തിന്റെ സുവര്‍ണജൂബിലി നിറവില്‍ ഉമ്മന്‍ ചാണ്ടി; ശ്രദ്ധനേടി തീം സോങ്

September 17, 2020
Oomen Chandy At 50 Theme Song

നിയമസഭാ പ്രവേശനത്തില്‍ അരനൂറ്റാണ്ട് പിന്നിട്ടിരിക്കുകയാണ് ഉമ്മന്‍ ചാണ്ടി. 1970-ലാണ് ഇ എം ജോര്‍ജിനെ പരാജയപ്പെടുത്തി ഉമ്മന്‍ചാണ്ടി ആദ്യമായി പുതുപ്പള്ളിയുടെ എംഎല്‍എ ആകുന്നത്. അന്ന് അദ്ദേഹത്തിന് പ്രായം 27. പിന്നീടങ്ങോട്ട് പുതുപ്പള്ളി ‘കൈ’വിട്ടിട്ടില്ല ഉമ്മന്‍ ചാണ്ടിയെ. 1970 മുതല്‍ നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും ഉമ്മന്‍ ചാണ്ടിയാണ് പുതുപ്പള്ളിക്കാരുടെ പ്രിയപ്പെട്ട എംഎല്‍എ.

ഉമ്മന്‍ ചാണ്ടിയുടെ നിയമസഭാപ്രവേശനത്തിന്റെ സുവര്‍ണജൂബിലിയോട് അനുബന്ധിച്ച് പുറത്തിറക്കിയ തീം സോങ് ശ്രദ്ധേയമാകുന്നു. എഐസിസി ജനറല്‍ സെക്രട്ടറി പ്രയങ്ക ഗാന്ധിയാണ് വീഡിയോ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തത്. മികച്ച സ്വീകാര്യതയാണ് തീം സോങിന് ലഭിക്കുന്നതും.

‘നാടിനായി സമര്‍പ്പിതം ഈ ജീവിതം’ എന്നു തുടങ്ങുന്ന ഗാനം ഉമ്മന്‍ ചാണ്ടിയുടെ നിയമസഭാ സാമാജികത്വത്തിന്റെ ഓരോ ഏടും പ്രതിഫലിപ്പിക്കുന്നുണ്ട്. അനില്‍ പനച്ചൂരാന്‍ ആണ് ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത്. റോണി റഫാല്‍ സംഗീതം പകര്‍ന്നിരിക്കുന്നു. മലയാളികളുടെ പ്രിയ ഗായകന്‍ എം ജി ശ്രീകുമാറാണ് ഗാനം ആലപിച്ചിരിക്കുന്നത്.

https://www.facebook.com/priyankagandhivadra/videos/vb.262826941324532/369918940698868/?type=2&theater

Story highlights: Oomen Chandy At 50 Theme Song