ചില ചേര്‍ത്തുനിര്‍ത്തലുകള്‍ ആരും ആഗ്രഹിച്ചു പോകും; ഹൃദ്യം ഈ വീഡിയോ

September 16, 2020
Pet owner pretends to pat little bird in viral video

സമൂഹമാധ്യമങ്ങളില്‍ മനസ്സു നിറയ്ക്കുന്ന ചില കാഴ്ചകളും ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്. വളരെ വേഗത്തിലാണ് ഇത്തരം കാഴ്ചകള്‍ വൈറലാകുന്നതും. പ്രത്യേകിച്ച് ചില സ്‌നേഹക്കാഴ്ചകള്‍. മനുഷ്യര്‍ തമ്മിലുള്ളത് മാത്രമല്ല മൃഗങ്ങള്‍ക്കിടയിലേയും മൃഗങ്ങളും മനുഷ്യരും തമ്മിലുള്ളതുമായ സ്‌നേഹനിമിഷങ്ങള്‍ സൈബര്‍ ഇടങ്ങള്‍ കീഴടക്കാറുണ്ട്.

കുറച്ചു ദിവസങ്ങളായി ശ്രദ്ധ നേടുന്നതും ഇത്തരത്തിലൊരു കാഴ്ചയാണ്. ഒരു പക്ഷിയും മനുഷ്യനും തമ്മിലുള്ള സ്‌നേഹാര്‍ദ്രമായ നിമിഷങ്ങളാണ് വീഡിയോയില്‍. പക്ഷിയുടെ തൊട്ടരികിലായി അതിന്റെ ഉടമ കൈ വയ്ക്കുന്നു. എന്നാല്‍ അതിനെ സ്പര്‍ശിക്കുന്നില്ല.

Story highlights: കൊവിഡ് 19: ‘വീട്ടിലിരിക്കാന്‍’ ഓര്‍മ്മപ്പെടുത്തി പൃഥ്വിരാജിന്റെ മകള്‍ അല്ലിയുടെ കുറിപ്പ്

കുറച്ചു സമയം കഴിഞ്ഞിട്ടും തന്നെ തലോടുന്നില്ലെന്ന് അറിഞ്ഞ പക്ഷി ഉടമയുടെ കൈയിലേക്ക് സ്വയം ചേര്‍ന്നു നില്‍ക്കുകയാണ്. മനോഹരമായ ഒരു തലോടല്‍ ആഗ്രഹിക്കുന്നതുപോലെ. കാഴ്ചക്കാരുടെ മുഖത്ത് പുഞ്ചിരി നിറയ്ക്കുന്നതാണ് ഈ ചെറു വീഡിയോ. കരുതലിന്റെ മഹത്വവും ചേര്‍ത്തുനിര്‍ത്തലിന്റെ ആര്‍ദ്രതയുമെല്ലാം വീഡിയോയില്‍ പ്രതിഫലിക്കുന്നു.

Story highlights: Pet owner pretends to pat little bird in viral video