പ്രാർഥനയും നക്ഷത്രയും പിന്നെ വേദുവും; മനോഹരം ഈ കുട്ടി കുടുംബ ചിത്രം

September 6, 2020

സിനിമ താരങ്ങളെപോലെത്തന്നെ അവരുടെ മക്കൾക്കും സമൂഹ മാധ്യമങ്ങളിൽ നിരവധി ആരാധകർ ഉണ്ടാവാറുണ്ട്. ഇത്തരത്തിൽ നിരവധി ആരാധകരുള്ള കുട്ടി താരങ്ങളാണ് ഇന്ദ്രജിത്ത് സുകുമാരന്റെയും പൂർണ്ണിമ ഇന്ദ്രജിത്തിന്റെയും മക്കൾ പ്രാർഥനയും നക്ഷത്രയും. സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമായ ഇന്ദ്രജിത്തും പൂർണിമയും മക്കളുടെ ചിത്രവും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ ഒരു ചിത്രമാണ് സോഷ്യൽ ലോകത്ത് ഏറെ ശ്രദ്ധിക്കപ്പെടുന്നത്.

ഒരു സന്തുഷ്ട കുടുബം എന്ന അടികുറിപ്പോടെ പങ്കുവച്ചിരിക്കുന്ന ചിത്രത്തിൽ അച്ഛനായി പ്രാർഥനയും അമ്മയായി നക്ഷത്രയും മകനായി വേദു എന്ന വർധാനേയും കാണാം. പൂർണ്ണിമയുടെ സഹോദരിയുടെ കുട്ടിയാണ് വർധാൻ. ഷർട്ടും മുണ്ടും കൂളിങ് ഗ്ലാസുമൊക്കെ ധരിച്ച് പ്രാത്ഥനയും ദാവണിയിൽ കൊച്ചു സുന്ദരിയായി നക്ഷത്രയും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

https://www.instagram.com/p/CEyC73yFXgQ/?utm_source=ig_embed

Read also: സംശുദ്ധമായ ചളിയിൽ തീർത്ത ക്ലേ മോഡലിംഗ്; ചിരിപ്പിച്ച് രമേഷ് പിഷാരടിയുടെ പുതിയ ചിത്രവും അടിക്കുറിപ്പും

‘മോഹൻലാൽ’ ‘ദി ഗ്രേറ്റ് ഫാദർ’ എന്നീ ചിത്രങ്ങളിലെ ഗാനങ്ങളിലൂടെ മലയാളികളുടെ ശ്രദ്ധ ആകർഷിച്ച താരമാണ് പ്രാർഥന. സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുള്ള പ്രാർഥനയുടെ ഗാനങ്ങൾ ഇരുകൈകളും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. ഇതിനോടകം തന്നെ നിരവധി ഗാനങ്ങളാണ് പ്രാർഥനയുടേതായി പുറത്തുവന്നിട്ടുള്ളത്. അതേസമയം പാട്ടിന് പുറമെ വെസ്റ്റേൺ ഡാൻസിന് ചുവട് വെയ്ക്കുന്ന പ്രാർഥനയുടെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ അടുത്തിടെ വൈറലായിരുന്നു. കസവ് ചേലിൽ അണിഞ്ഞൊരുങ്ങിയിരിക്കുന്ന പ്രാർഥനയുടെ ചിത്രങ്ങളും കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

https://www.instagram.com/p/CEyC82jlkWA/?utm_source=ig_embed

Story Highlights: poornima indrajith post photos of kids