കഴിക്കാൻ വ്യത്യസ്ത നിറത്തിലുള്ള പൂക്കൾ; ശ്രദ്ധനേടി പച്ചക്കറിയിൽ തയാറാക്കിയ വിഭവങ്ങൾ

September 21, 2020

പാചകപരീക്ഷണങ്ങളുടെയും വ്യത്യസ്തമായ വിഭവങ്ങളുടേയുമൊക്കെ ചിത്രങ്ങളും വീഡിയോകളുമൊക്കെ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. എന്നാൽ കാണാൻ അഴകേറുന്ന വിഭവങ്ങളുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ബ്രെഡിൽ പച്ചക്കറികൊണ്ട് മനോഹരമായ ചിത്രങ്ങൾ തീർത്തിരിക്കുകയാണ് ഒരു കലാകാരി.

വ്യത്യസ്ത കളറിലും രൂപത്തിലും ഉള്ള പഴങ്ങളും പച്ചക്കറികളും ഉപയോഗിച്ചാണ് ഇവർ മനോഹരമായി ഭക്ഷണ വിഭവങ്ങൾ ഒരുക്കിയിരിക്കുന്നത്. വേവിച്ച പച്ചക്കറികൾ പേസ്റ്റ് രൂപത്തിലാക്കിയതിന് ശേഷം അതുപയോഗിച്ചാണ് ബ്രെഡിൽ മനോഹരമായ പൂക്കളും ചിത്രങ്ങളും ഒക്കെ ഈ യുവതി തീർത്തിരിക്കുന്നത്. ക്യാരറ്റ്, ബീറ്റ്‌റൂട്ട്, ഉരുളക്കിഴങ്ങ് എന്നിവ ഉപയോഗിച്ചാണ് ഇവർ ചിത്രങ്ങൾ തയാറാക്കിയിരിക്കുന്നത്.

Read also:‘ഇത് ഷാജി പാപ്പൻ; ദേ, ഡ്യൂഡിനെ കണ്ടോ?’- മകന് ‘ആട്’ സിനിമയിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തി മിഥുൻ മാനുവൽ; രസകരമായ വീഡിയോ

ഇത്തരത്തിൽ വ്യത്യസ്തമായ പാചക പരീക്ഷങ്ങളുമായി എത്തുന്ന നിരവധിപ്പേരെ നാം കാണാറുണ്ട്. ഇതിന് പുറമെ തങ്ങളുടെ വ്യത്യസ്തമായ കഴിവുകൾ പ്രകടിപ്പിക്കുന്ന നിരവധി കലാകാരന്മാരെയും സമൂഹമാധ്യമങ്ങളിൽ കാണാറുണ്ട്. അത്തരത്തിൽ സമൂഹമാധ്യമങ്ങളിൽ നിന്നും നിറഞ്ഞ പ്രോത്സാഹനമാണ് ഈ യുവതിക്ക് ലഭിക്കുന്നത്.

Story Highlights: Potato art on bread slices