ക്ളീൻ ഷേവ് ലുക്കിൽ ബാഹുബലി; വൈറലായി പ്രഭാസിന്റെ പഴയകാല ചിത്രം
ബാഹുബലിയുടെ വമ്പൻ വിജയം പ്രഭാസിനെ ഒരു ദക്ഷിണേന്ത്യൻ സൂപ്പർസ്റ്റാർ മാത്രമല്ല, ദേശീയ താരമാക്കിയും മാറ്റിയിരിക്കുകയാണ്. ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുമ്പോൾ പ്രഭാസിന്റെ പ്രശസ്തിയും ജനപ്രീതിയും അവിടെയും ചർച്ചയാണ്. വെള്ളിത്തിരയിൽ ആക്ഷൻ രംഗങ്ങളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായതെങ്കിലും അതിൽ നിന്ന് തികച്ചും വിഭിന്നമായി, ലളിതവും വിനീതനുമായ വ്യക്തിയെന്ന നിലയിലും താരം ജനപ്രിയനായി മാറി.
ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് പ്രഭാസിന്റെ ആദ്യകാല ചിത്രമാണ്. ക്ളീൻ ഷേവ് ലുക്കിൽ ലെതർ ജാക്കറ്റും, തോക്കും, കൂളിംഗ് ഗ്ലാസ്സുമായി നിൽക്കുന്ന പ്രഭാസിന്റെ ചിത്രം വളരെവേഗത്തിലാണ് വൈറലായി മാറിയത്. ആദ്യ ചിത്രമായ ഈശ്വറിൽ അഭിനയിക്കുന്നതിനും മുൻപുള്ള പ്രഭാസിന്റെ ചിത്രമാണിത്.
Read More:‘മുരളി, ഇത് രജനികാന്താണ് സംസാരിക്കുന്നത്’- കൊവിഡ് ബാധിതനായ ആരാധകന് രജനികാന്തിന്റെ സ്നേഹ സന്ദേശം
അതേസമയം, ത്രിഡി ഇതിഹാസ ചിത്രമായ ആദിപുരുഷിൻറെ ഷൂട്ടിംഗ് 2021 ജനുവരി മുതൽ ആരംഭിക്കുമെന്ന് സംവിധായകൻ ഓം റൗത്ത് ഒരു അഭിമുഖത്തിൽവ്യക്തമാക്കിയിരുന്നു. പ്രഭാസ് രാമനായി എത്തുന്ന ചിത്രത്തിൽ സെയ്ഫ് അലി ഖാൻ രാവണനായി എത്തും. ചിത്രത്തിനായി അമ്പെയ്ത്ത് പരിശീലിക്കുകയാണ് പ്രഭാസ്.