കിടിലന്‍ ഡാന്‍സുമായി പ്രാര്‍ത്ഥന ഇന്ദ്രജിത്- വീഡിയോ

September 11, 2020
Prarthana Indrajith shares dance video

വെള്ളിത്തിരയില്‍ വേറിട്ട കഥാപാത്രങ്ങളെ അനശ്വരമാക്കുന്ന ചലച്ചിത്ര താരങ്ങളുടെ കുടുംബ വിശേഷങ്ങള്‍ മിക്കപ്പോഴും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. മലയാള ചലച്ചിത്രരംഗത്തെ താരകുടുംബം എന്നു വിശേഷിപ്പിക്കാവുന്ന പൃഥ്വിരാജ്, ഇന്ദ്രജിത്ത്, മല്ലിക സുകുമാരന്‍, പൂര്‍ണ്ണിമ ഇന്ദ്രജിത്ത് എന്നിവരടങ്ങിയ കുടുംബത്തിന്റെ വിശേഷങ്ങള്‍ പലപ്പോഴും ശ്രദ്ധ നേടുന്നു. ഈ കുടുംബാംഗങ്ങളെല്ലാം സമൂഹമാധ്യമങ്ങളിലും സജീവമാണ്. ഇപ്പോഴിതാ ഇന്ദ്രജിത്തിന്റെ മകള്‍ പ്രാര്‍ത്ഥനയുടെ ഒരു ഡാന്‍സാണ് ശ്രദ്ധ നേടുന്നത്.

വെസ്‌റ്റേണ്‍ ശൈലിയിലുള്ള നൃത്തത്തില്‍ ഒരു സുഹൃത്തും പ്രാര്‍ത്ഥനയ്ക്ക് ഒപ്പം ചേരുന്നുണ്ട്. ടെറസിലാണ് ഇരുവരും ചേര്‍ന്ന് നൃത്തം ചെയ്യുന്നത്. പ്രാര്‍ത്ഥന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയ്ക്ക് കമന്റുമായി നിരവധിപ്പേരെത്തുന്നുണ്ട്.

Read more: പ്രണയമധുരം നിറച്ച് ‘സാജന്‍ ബേക്കറി’യിലെ പുതിയ ഗാനം

പാട്ടുപാടി നിരവധി തവണ കൈയടി നേടിയിട്ടുള്ള താരപുത്രിയാണ് പ്രാര്‍ത്ഥന ഇന്ദ്രജിത്. സമൂഹമാധ്യമങ്ങളില്‍ ഇടയ്ക്കിടെ പ്രാര്‍ത്ഥനയുടെ പാട്ട് വീഡിയോകള്‍ പ്രത്യക്ഷപ്പെടാറുമുണ്ട്. 2018-ല്‍ തിയേറ്ററുകളിലെത്തിയ ‘മോഹന്‍ലാല്‍’ എന്ന ചിത്രത്തിലെ ‘ലാലേട്ട…’ എന്ന ഗാനം ആലപിച്ചതും പ്രാര്‍ത്ഥനയാണ്. ആസ്വാദകര്‍ക്കിടയില്‍ മികച്ച സ്വീകാര്യത നേടിയിരുന്നു ഈ ഗാനം.

Story highlights: Prarthana Indrajith shares dance video

https://www.instagram.com/p/CE9aDafJ1Cj/?utm_source=ig_web_copy_link