സകുടുംബം സുകുമാരൻ; അച്ഛനൊപ്പമുള്ള സ്നേഹചിത്രം പങ്കുവെച്ച് പൃഥ്വിരാജ്

September 14, 2020

ചലച്ചിത്രതാരങ്ങളുടെ കുടുംബ വിശേഷങ്ങള്‍ പലപ്പോഴും സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. ഇത്തരത്തില്‍ സൈബര്‍ ഇടങ്ങളില്‍ സജീവ സാന്നിധ്യമാണ് നടനായും സംവിധായകനായും മലയാള സിനിമയിൽ തിളങ്ങുന്ന പൃഥ്വിരാജ് സുകുമാരൻ. ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുള്ള താരം പങ്കുവെച്ച പുതിയ ചിത്രമാണ് ഇപ്പോൾ ഏറെ ശ്രദ്ധയാകർഷിക്കുന്നത്. അച്ഛൻ സുകുമാരനും ‘അമ്മ മല്ലിക സുകുമാരനും സഹോദരൻ ഇന്ദ്രജിത്ത് സുകുമാരനും കുടുംബവും പൃഥ്വിയും കുടുംബവും അടങ്ങുന്ന ചിത്രമാണ് പൃഥ്വി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

അച്ഛനുണ്ടായിരുന്നെങ്കിൽ എന്ന അടിക്കുറുപ്പോടെ പൃഥ്വിരാജ് തന്നെയാണ് ഈ ചിത്രം പങ്കുവെച്ചത്. അതേസമയം പൃഥ്വിരാജിന്റെ ഒരു ആരാധകർ അദ്ദേഹത്തിന് സമ്മാനിച്ച ഒരു ചിത്രമാണ് ഇത്.

അതേസമയം പൃഥ്വിരാജ് സുകുമാരന്‍ നായകനായെത്തുന്ന പുതിയ ചിത്രമാണ് ആടുജീവിതം. ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രം ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന നോവലിനെ ആധാരമാക്കിയാണ് ഒരുങ്ങുന്നത്. ഒരു ജോലിക്കായി ഗല്‍ഫില്‍ എത്തുന്ന നജീബ് എന്ന ചെറുപ്പക്കാരന്‍ അനുഭവിക്കുന്ന ദുരിതങ്ങളും അതിജീവനവുമൊക്കെയാണ് പ്രമേയം. സിനിമയില്‍ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.

View this post on Instagram

I wish! 😊❤️ Thank you @__muzu

A post shared by Prithviraj Sukumaran (@therealprithvi) on

പൃഥ്വിയുടേതായി അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രമാണ് ‘കടുവ’. കടവയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് ഷാജി കൈലാസ് ആണ്. ലിസ്റ്റിന്‍ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ഒരു യഥാര്‍ത്ഥ സംഭവകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത് എന്നാണ് സൂചന. ജിനു വി എബ്രഹാം ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. രവി കെ ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

Story Highlights:prithviraj shares a family portrait