കൊവിഡ് 19: ‘വീട്ടിലിരിക്കാന്‍’ ഓര്‍മ്മപ്പെടുത്തി പൃഥ്വിരാജിന്റെ മകള്‍ അല്ലിയുടെ കുറിപ്പ്
വെള്ളിത്തിരയിലെ അഭിനയ വിസ്മയങ്ങള്‍ക്കൊപ്പം പലപ്പോഴും ചലച്ചിത്രതാരങ്ങളുടെ കുടുംബ വിശേഷങ്ങളും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ്. ഭാര്യ സുപ്രിയയും ഇടയ്ക്കിടെ സോഷ്യല്‍മീഡിയയില്‍ വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്.
പൃഥ്വിരാജിന്റേയും സുപ്രിയയുടേയും മകള്‍ അല്ലിയേയും പരിചിതമാണ് ആരാധകര്‍ക്ക്. അല്ലിയുടെ വിശേഷങ്ങള്‍ ഇടയ്ക്കിടെ പൃഥ്വിരാജ് സമൂഹമാധ്യമങ്ങളില്‍ പങ്കുവയക്കാറുമുണ്ട്. ഇപ്പോഴിതാ കൊവിഡ് 19 രോഗ വ്യാപനം തുടരുന്ന സാഹചര്യത്തില്‍ നാം ശ്രദ്ധിക്കേണ്ട കാര്യങ്ങളെ ഓര്‍മ്മപ്പെടുത്തുകയാണ് അല്ലി എന്ന അലംകൃത.
പൃഥ്വിരാജ് ആണ് അല്ലിയുടെ കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നതും. ‘പ്രിയപ്പെട്ട കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും’ എന്ന സംബോധനയോടെയാണ് അല്ലിയുടെ കുറിപ്പ് ആരംഭിക്കുന്നത്. കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചു വരികയാണെന്നും കുറിച്ചു. ഈ സാഹചര്യത്തില്‍ വീടിനുള്ളില്‍ ഇരിക്കുക. ഒരു സൈന്യത്തെ കണ്ടെത്തി യുദ്ധം ചെയ്യുക. ആരോഗ്യകരമായ ഭക്ഷണം കഴിക്കുക. എന്നൊക്കെയാണ് അലംകൃത കുറിച്ചിരിക്കുന്നത്. കൊവിഡിനെ പൂര്‍ണ്ണമായും ഒഴിവാക്കണമെങ്കില്‍ ശാസ്ത്രലോകം മരുന്ന് കണ്ടെത്തണമെന്നും അല്ലി കുറിപ്പില്‍ ഓര്‍മ്മപ്പെടുത്തുന്നു.
Read more: ചര്‍മ്മത്തിന്റെ തിളക്കവും മൃദത്വവും മെച്ചപ്പെടുത്താന്‍ ശ്രദ്ധിക്കാം ചില കാര്യങ്ങള്‍
‘നാം സാധാരണ ജീവിതത്തിലേക്ക് തിരികെയത്താനുള്ള ശ്രമത്തിലാണ്. എങ്കിലും കൊവിഡ് സാഹചര്യം കുട്ടികളില്‍ സൃഷ്ടിച്ചിരിക്കുന്ന സ്വാധാീനം ഞാന്‍ മനസ്സിലാക്കുന്നു. അല്ലി ഒരു കൊവിഡ് കുറിപ്പ് കൂടി തയാറാക്കിയിരിക്കുകയാണ്. അവള്‍ സ്വയം ചെയ്യുന്നതാണ് ഇതൊക്കെ. എത്രയും വേഗം വാക്‌സിന്‍ കണ്ടുപിടിക്കാന്‍ സാധിക്കട്ടെയെന്നും കുട്ടികള്‍ക്ക് അവരുടെ പഴയ ജീവിതത്തിലേക്ക് മടങ്ങിപ്പോകാന്‍ ആവട്ടെയെന്നും പ്രത്യാശിക്കുന്നു’. അല്ലിയുടെ കുറിപ്പിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് പൃഥ്വിരാജ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
Story highlights: Prithviraj shares covid note of his daughter Ally