അല്ലിക്ക് ഇന്ന് പിറന്നാള്‍; മകളുടെ മനോഹരചിത്രം പങ്കുവെച്ച് പൃഥ്വിരാജിന്റെ ആശംസ
വെള്ളിത്തിരയിലെ അഭിനയ വിസ്മയങ്ങള്‍ക്കൊപ്പം പലപ്പോഴും ചലച്ചിത്രതാരങ്ങളുടെ കുടുംബ വിശേഷങ്ങളും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ്. ഭാര്യ സുപ്രിയയും ഇടയ്ക്കിടെ സോഷ്യല്‍മീഡിയയില്‍ വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്.
പൃഥ്വിരാജിന്റേയും സുപ്രിയയുടേയും മകള്‍ അല്ലിക്ക് ഇന്ന് പിറന്നാളാണ്. താരപുത്രിയുടെ ചിത്രം പങ്കവെച്ചുകൊണ്ടാണ് പൃഥ്വിരാജ് സമൂഹമാധ്യമങ്ങളില്‍ ആശംസകള്‍ നേര്‍ന്നത്. അതേസമയം വളരെ അപൂര്‍വ്വമായി മാത്രമാണ് അല്ലിയുടെ മുഖം സൈബര്‍ ഇടങ്ങളില്‍ പങ്കുവയ്ക്കാറുള്ളത്.
അലംകൃത എന്നാണ് അല്ലിയുടെ യഥാര്‍ത്ഥ പേര്. ‘ഡാഡയുടേയും മമ്മയുടേയും ഏറ്റവും വലിയ സന്തോഷവും തിളക്കമാര്‍ന്ന പ്രകാശവും’ എന്നാണ് അല്ലിയെ പൃഥ്വിരാജ് വിശേഷിപ്പിച്ചിരിക്കുന്നത്. നിരവധിപ്പേര്‍ താരപുത്രിക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ടും രംഗത്തെത്തുന്നുണ്ട്.
Story highlights: Prithviraj Sukumaran Birthday Wishes to Alankrita