വഴികാട്ടിയും ഗുരുവും സുഹൃത്തും പ്രചോദനവും; രഞ്ജിത്തിന് ആശംസകളുമായി പൃഥ്വിരാജ്

ചലച്ചത്രതാരങ്ങള്‍ക്കിടയിലെ സ്‌നേഹ നിമിഷങ്ങളും ബന്ധങ്ങളുടെ ആഴവുമൊക്കെ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. സംവിധായകനും നടനുമായ രഞ്ജിത്തിന് പിറന്നാള്‍ ആശംസിച്ചുകൊണ്ട് പൃഥ്വിരാജ് പങ്കുവെച്ച ചിത്രവും ശ്രദ്ധ നേടുന്നു.
വഴികാട്ടിയും ഗുരുവും സുഹൃത്തും പ്രദോനവുമാകുന്ന രഞ്ജിയേട്ടന് പിറന്നാള്‍ ആശംസകള്‍ എന്നാണ് പൃഥ്വിരാജ് കുറിച്ചത്. മലയാള സിനിമയ്ക്ക് പൃഥ്വിരാജിനെ സമ്മാനിച്ച സംവിധായകനാണ് രഞ്ജിത്. രഞ്ജിത് എഴുതി സംവിധാനം നിര്‍വ്വഹിച്ച നന്ദനം എന്ന ചിത്രത്തിലൂടെയായിരുന്നു പൃഥ്വിരാജിന്റെ ചലച്ചിത്രപ്രവേശനം.
നന്ദനം മുതല്‍ അയ്യപ്പനും കോശിയും എന്ന ചിത്രം വരെ നീണ്ടുനില്‍ക്കുന്നതാണ് പൃഥ്വിരാജും രഞ്ജിതും തമ്മിലുള്ള സിനിമാ ബന്ധം. സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തില്‍ രഞ്ജിത്, പൃഥ്വിരാജിന്റെ അപ്പന്‍ കഥാപാത്രമായാണ് പ്രത്യക്ഷപ്പെട്ടത്. ചിത്രം മികച്ച പ്രേക്ഷക സ്വീകാര്യതയും നേടി.
Story highlights: Prithviraj wishes director Ranjith birthday