‘എനിക്കായി ജനിച്ചതിൽ നന്ദി’- നിക്ക് ജൊനാസിന് പ്രണയാർദ്രമായ പിറന്നാൾ ആശംസയുമായി പ്രിയങ്ക ചോപ്ര
പോപ്പ് ഗായകനും നടി പ്രിയങ്ക ചോപ്രയുടെ ഭർത്താവുമായ നിക്ക് ജൊനാസിന്റെ ജന്മദിനത്തിൽ ആരാധകരും സുഹൃത്തുക്കളും ആശംസകൾ കൊണ്ട് ആഘോഷമാക്കുകയാണ്. പ്രിയങ്കയുടെയും നിക്കിന്റെയും അടുത്ത സുഹൃത്തായ കത്രീന കൈഫ് വളരെ ഹൃദ്യമായൊരു പിറന്നാൾ ആശംസയാണ് നിക്ക് ജൊനാസിനായി പങ്കുവെച്ചിരിക്കുന്നത്. ആശംസകളിൽ വേറിട്ട് നില്കുന്നത് പ്രിയങ്ക ഒരുക്കിയ സ്പെഷ്യൽ വീഡിയോയാണ്.
നിക്കിന്റെ ജീവിതത്തിലെ പ്രധാന നിമിഷങ്ങൾ കോർത്തിണക്കി പ്രിയങ്ക ഒരുക്കിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. ‘എനിക്കായി നിങ്ങൾ ജനിച്ചതിൽ വളരെ നന്ദിയുണ്ട്. എന്റെ ജന്മദിനാശംസകൾ’ എന്നാണ് പ്രിയങ്ക വീഡിയോയ്ക്ക് ഒപ്പം കുറിച്ചിരിക്കുന്നത്. നിക്ക് ജൊനാസിന്റെ ഇരുപത്തിയെട്ടാം ജന്മദിനമാണ് പ്രിയങ്ക ആഘോഷമാക്കുന്നത്.വീഡിയോയിൽ നിക്കിന്റെ സംഗീതവും പ്രിയങ്കയ്ക്കൊപ്പമുള്ള പ്രണയ നിമിഷങ്ങളും താരം കോർത്തിണക്കിയിട്ടുണ്ട്.
ലോസ് ഏഞ്ചൽസിലെ വീട്ടിലാണ് പ്രിയങ്കയും നിക്കും ലോക്ക് ഡൗൺ കാലം ചിലവഴിച്ചത്. ഹോളി ആഘോഷിക്കാനായിരുന്നു പ്രിയങ്കയും നിക്കും അവസാനമായി ഇന്ത്യയിൽ എത്തിയത്. ഫർഹാൻ അക്തറിനൊപ്പം ‘ദി സ്കൈ ഈസ് പിങ്ക്’ എന്ന ചിത്രത്തിലാണ് പ്രിയങ്ക അവസാനമായി അഭിനയിച്ചത്. രാജ്കുമാർ റാവുവിനൊപ്പം ഒരു വെബ് സീരീസിലാണ് ഇനി പ്രിയങ്ക വേഷമിടുന്നത്.
Story highlights- priyanka chopra wished nick jonas