നടന്‍ കിച്ചു ടെല്ലസും നടി റോഷ്‍ന ആന്‍ റോയ്‍യും വിവാഹിതരാവുന്നു

September 27, 2020

നടി റോഷ്‍ന ആന്‍ റോയ്‍യും നടന്‍ കിച്ചു ടെല്ലസും വിവാഹിതരാവുന്നു. സോഷ്യൽ മീഡിയയിലൂടെയാണ് ഇരുവരും ഇക്കാര്യം വെളിപ്പെടുത്തിയത്. ഒമര്‍ ലുലു ചിത്രമായ ‘ഒരു അഡാറ് ലൗ’ എന്ന ചിത്രത്തിലൂടെയാണ് റോഷ്‌ന ചലച്ചിത്ര രംഗത്തേക്ക് എത്തുന്നത്. ‘അങ്കമാലി ഡയറീസ്’ എന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിലൂടെയാണ് കിച്ചു ടെല്ലസ് പ്രേക്ഷകർക്ക് സുപരിചിതൻ ആയത്. ചിത്രത്തിൽ പോർക്ക് വർക്കി എന്ന കഥാപാത്രമായാണ് കിച്ചു ടെല്ലസ് വേഷമിട്ടത്. മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ കഥാപാത്രമായിരുന്നു പോർക്ക് വർക്കി.

അങ്കമാലി ഡയറീസിന് ശേഷം സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍, ‘ജല്ലിക്കട്ട്’ തുടങ്ങിയ ചിത്രങ്ങളിലും കിച്ചു ടെല്ലസ് അഭിനയിച്ചിരുന്നു. അതേസമയം ഒരു അഡാറ് ലൗവിന് ശേഷം വര്‍ണ്ണ്യത്തില്‍ ആശങ്ക, സുല്ല് തുടങ്ങിയ ചിത്രങ്ങളിലാണ് റോഷ്‌ന വേഷമിട്ടത്.

Read also: ഫോറൻസിക്കിലെ ആ അപകടരംഗങ്ങളുടെ ചിത്രീകരണത്തിന് പിന്നിൽ; ശ്രദ്ധനേടി മേക്കിങ് വീഡിയോ

“കിച്ചു ടെല്ലസ് സമ്മതം മൂളിയിരിക്കുന്നു. സൗഹൃദത്തിന്‍റെയും സ്നേഹത്തിന്‍റെയും ദിനങ്ങള്‍. ഞങ്ങള്‍ വിവാഹിതരാവുന്നു എന്ന കാര്യം അറിയിക്കാനുള്ള സമയമാണ് ഇത്. ഈ ജിവിതം ജീവിക്കാന്‍ ഏറെ ആവേശം തോന്നുന്നു. യഥാര്‍ഥ സ്നേഹം നിലനില്‍ക്കുന്നുണ്ടെന്ന് തെളിയിച്ചതിന് കിച്ചുവിന് നന്ദി. സ്വര്‍ഗ്ഗത്തിന് ഞങ്ങളെക്കുറിച്ച് ഒരു പദ്ധതിയുണ്ട് എന്നാണ് റോഷ്‌ന ഇസ്റ്റഗ്രാമിൽ കുറിച്ചത്.

https://www.instagram.com/p/CFoLivmJBYU/?utm_source=ig_embed

Story Highlights :roshna ann roy and kichu tellus getting married