എസ്.പി ബാലസുബ്രഹ്മണ്യത്തിന്‍റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്; വിശേഷങ്ങള്‍ പങ്കുവെച്ച് മകന്‍
സംഗീതലോകം ദിവസങ്ങളായി എസ് പി ബാലസുബ്രഹ്‌മണ്യത്തിന്റെ മടങ്ങി വരവിനായി കാത്തിരിപ്പിലാണ്. കൊവിഡ് രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു എസ് പി ബാലസുബ്രഹ്‌മണ്യം. അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ചുള്ള വിശദീകരണം ഓരോ ദിവസവും മകന്‍ എസ് പി ചരണ്‍ നല്‍കാറുണ്ട്. എസ്പിയുടെ കൊവിഡ് പരിസോധനാഫലം നെഗറ്റീവായതായി ചരണ്‍ അറിയിച്ചു. എങ്കിലും എസ്പി ആശുപത്രിയില്‍ തുടരുകയാണ്.
ആശുപത്രിയില്‍ എസ്പി ബാലസുബ്രഹ്‌മണ്യം ക്രിക്കറ്റും ടെന്നീസുമൊക്കെ ആസ്വദിക്കുന്നുണ്ടെന്നും എല്ലാസമയത്തും എന്തെങ്കിലുമൊക്കെ കാര്യങ്ങളില്‍ മുഴുകിയിരിക്കാന്‍ അദ്ദേഹം ശ്രദ്ധിക്കുന്നുണ്ടെന്നും മകന്‍ എസ്പി ചരണ്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.
ആഗസ്റ്റ് അഞ്ചിനാണ് കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് എസ് പി ബാലസുബ്രഹ്‌മണ്യത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Story highlights:S P Balasubrahmanyam Covid Negative