ഔദ്യോഗിക ബഹുമതികളോടെ എസ് പി ബാലസുബ്രമണ്യത്തിന് വിട നൽകും- സംസ്കാര ചടങ്ങുകൾ ഇന്ന്
അന്തരിച്ച ഗായകൻ എസ് പി ബാലസുബ്രമണ്യത്തിന്റെ സംസ്കാര ചടങ്ങുകൾ ഇന്ന്. ചെന്നൈ റെഡ് ഹിൽസ് ഫാം ഹൗസിൽ സംസ്കാരം. എസ് പി ബി യുടെ മൃതദേഹം നുങ്കംപാക്കത്തെ വീട്ടിൽ നിന്നും ഫാം ഹൗസിലേക്ക് എത്തിച്ചു. കൊവിഡ് പ്രോട്ടോകോൾ അനുസരിച്ച് ഔദ്യോഗിക ബഹുമതികളോടെയാണ് ചടങ്ങുകൾ. നിയന്ത്രണങ്ങളോടെ മാത്രമേ ആളുകളെ പ്രവേശിപ്പിക്കു. ചെന്നൈ നുങ്കംപാക്കത്തെ വീട്ടിൽ നൂറുകണക്കിനാളുകൾ പൊതുദർശനത്തിന് എത്തിയിരുന്നു.
ഫാം ഹൗസിൽ നടക്കുന്ന സംസ്കാര ചടങ്ങിൽ സിനിമാ പ്രവർത്തകരും പങ്കെടുക്കും. അസുഖബാധയെ തുടർന്ന് കഴിഞ്ഞ കുറച്ച് നാളുകളായി എം ജി എം ഹെൽത്ത് കെയറില്‍ ചികിത്സയിലായിരുന്നു എസ് പി ബാലസുബ്രഹ്മണ്യം. കഴിഞ്ഞ ആഗസ്റ്റ് അഞ്ചിനാണ് കൊവിഡ് ബാധയെത്തുടർന്ന് അദ്ദേഹത്തെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊവിഡ് ഫലം നെഗറ്റീവ് ആയെങ്കിലും ആരോഗ്യസ്ഥിതി വഷളായതിനാൽ ആശുപത്രിയിൽ തുടരുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 1.04നായിരുന്നു അന്ത്യം. സിനിമാ- ഗാന രംഗത്തെ പ്രമുഖർ ആദരാഞ്ജലികൾ അർപ്പിച്ചു.
Story highlights- s p balasubramanyam funeral to be held at chennai