സ്കൂൾ ബസിൽ ഘടിപ്പിക്കാനുള്ള സ്മാർട്ട് സിസ്റ്റം കണ്ടുപിടിച്ച് എട്ടാം ക്ലാസുകാരൻ; പിന്നിൽ സഹപാഠിയുടെ വേർപാടിന്റെ വേദന
പ്രിയ സുഹൃത്തിന്റെ വേർപാടിനെ തുടർന്നുണ്ടായ വേദനയിൽ നിന്നും സബീൽ എന്ന എട്ടാം ക്ലാസുകാരൻ കണ്ടുപിടിച്ചത് സ്കൂൾ ബസിൽ ഘടിപ്പിക്കാനുള്ള സ്മാർട്ട് സിസ്റ്റം. തന്റെ പ്രിയ സുഹൃത്ത് സ്കൂൾ ബസിനകത്ത് വെന്ത് മരിച്ചതോടെ ഇനി ഒരു കുട്ടിക്കും ഈ അവസ്ഥ വരരുതേ എന്ന ആഗ്രഹത്തിലാണ് ഈ കുഞ്ഞുമകൻ സ്മാർട്ട് സിസ്റ്റം കണ്ടുപിടിച്ചത്. ബസ് അധികൃതരുടെ അശ്രദ്ധമൂലം കഴിഞ്ഞ വര്‍ഷം ജൂണിലാണ് സബീലിന് ബസിനകത്ത് കുടുങ്ങിയ തന്റെ ഉറ്റ സുഹൃത്തിനെ നഷ്ടമായത്.
സ്മാർട്ട് സിസ്റ്റം ഉപയോഗിച്ച് ബസില്‍ ഏതെങ്കിലും വിദ്യാര്‍ത്ഥി തനിച്ചായാൽ ഈ ഉപകരണം പൊലീസിലേക്കും, സ്കൂള്‍ അധികൃതരിലേക്കും വിവരമെത്തിക്കും. ഒപ്പം വാതിലുകള്‍ തുറന്നിട്ട് വായു സഞ്ചാരം ഉറപ്പുവരുത്തും തുടങ്ങി നിരവധി പ്രത്യേകതകളോടെയാണ് സബീൽ പുതിയ സിസ്റ്റം കണ്ടുപിടിച്ചിരിക്കുന്നത്. തന്റെ കളിപ്പാട്ടത്തിനകത്താണ് സബീൽ ഈ ഉപകരണം പ്രവർത്തിപ്പിച്ചത്. ദുബായി ന്യൂ ഇന്ത്യന്‍ മോഡല്‍ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് സബീൽ. തൃശ്ശൂര്‍ സ്വദേശികളായ ബഷീര്‍ മൊയ്ദീന് സബീദ എന്നിവരുടെ മകനാണ്.
Read also: ചന്ദ്രയുടെ ആൽഫിയും ലേഖയുടെ അപ്പുക്കുട്ടനും വന്നിട്ട് 23 വർഷങ്ങൾ; ‘ചന്ദ്രലേഖ’യുടെ ഓർമ്മകളിൽ
എന്തായാലും ഈ കുഞ്ഞു മകന്റെ കണ്ടുപിടുത്തത്തിന് മികച്ച പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. അതിന് പുറമെ ഈ ഉപകരണം ദുബായ് ആര്‍ടിഎയ്ക്കു മുന്നില്‍ ഇതിനകം അവതരിപ്പിച്ചു. ഉപകരണത്തെക്കുറിച്ചുള്ള വിശദമായ പഠനങ്ങള്‍ക്കു ശേഷം ഈ ഉപകരണം സ്കൂള്‍ ബസ് റെഗുലേറ്ററി സിസ്റ്റത്തിന്റെ ഭാഗമാക്കാനുള്ള തീരുമാനത്തിലാണ് അധികൃതർ.
Read also:‘അർച്ചന 31 നോട്ട്ഔട്ട്’; കൗതുകം നിറച്ച് ഐശ്വര്യ ലക്ഷ്മിയുടെ പുതിയ ചിത്രം
Story Highlights: Sabeel found out school bus smart system