കുടുംബവും കുട്ടികളുമൊക്കെയായി തിരക്കിലാണ് ചലച്ചിത്രതാരം സമീറ റെഡ്ഢി. വെള്ളിത്തിരയിൽ നിന്നും ചെറിയൊരു ഇടവേള എടുത്ത താരം സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമാണ്. ഭർത്താവിനും കുട്ടികൾക്കും ഭർത്തൃമാതാവിനുമൊപ്പമുള്ള ചിത്രങ്ങൾ താരം സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ പത്ത് വർഷം മുൻപ് ഭര്‍ത്തൃമാതാവിനെ കാണാൻ പോയപ്പോൾ ഉണ്ടാക്കിത്തന്ന ഭക്ഷണ വിഭവ വീഡിയോയുമായി എത്തുകയാണ് താരം.
ഭർത്തൃമാതാവിനൊപ്പം പാനിപൂരിയും മീഠാ ചട്നിയും തയാറാക്കുന്ന വീഡിയോ ആണ് സമീര പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒപ്പം റെസിപ്പിയും തയാറാക്കുന്ന വിധവും താരം വീഡിയോയ്ക്ക് താഴെയായി പങ്കുവെച്ചിട്ടുണ്ട്.
പുതിനയിലയും മല്ലിയിലയും നന്നായി കഴുകുക. ഉള്ളിയും ഇഞ്ചിയും പച്ചമുളകും ഉപ്പും പുതിനയിലയും മല്ലിയിലയും മിക്സ് ചെയ്ത് അടിച്ചെടുക്കുക. ഇത് വെള്ളത്തിൽ ചേർത്ത് ഉപ്പും ജീരകവും മല്ലിപ്പൊടിയും ചേർക്കുക. പുഴുങ്ങിയെടുത്ത ചെറുപയർ, ഉരുളക്കിഴങ്ങ് ചന്ന എന്നിവയിലേക്ക് ചാട്മസാല ചേർക്കുക. പൂരിയിലേക്ക് ഇവ ചേർത്താൽ പാനി പൂരി റെഡി. ഇതിന് പുറമെ ചട്നി ഉണ്ടാക്കുന്ന വിധവും സമീറ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.
Story Highlights: sameera reddy cook with mother in law