എസ് പി ബിയ്ക്ക് ആദരം; മണലിൽ ശിൽപം തീർത്ത് ഒരു കലാകാരൻ
ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ വേർപാട് വരുത്തിയ ആഘാതത്തിലാണ് ഇന്ത്യൻ സിനിമ ലോകം. മരണത്തിന് കീഴടങ്ങിയ എസ് പി ബിയ്ക്ക് ആദരമർപ്പിക്കുകയാണ് ലോകം മുഴുവനുമുള്ള സംഗീത പ്രേമികൾ. എസ് പിബിയുടെ രൂപം മണലിൽ ഒരുക്കി അദ്ദേഹത്തിന് ആദരം അർപ്പിക്കുകയാണ് സാന്റ് ആർട്ടിസ്റ്റ് സുദർശൻ പട്‌നായിക്.ഒഡിഷയിലെ പുരി ബീച്ചിലാണ് എസ് പിബിയുടെ രൂപം മണലില്‍ നിര്‍മ്മിച്ച് സുദർശൻ അദ്ദേഹത്തോടുള്ള ആദരം അർപ്പിച്ചത്.
സെപ്തംബർ 25 നാണ് എസ് പി ബി മരണത്തിന് കീഴടങ്ങിയത്. അസുഖബാധയെ തുടർന്ന് കഴിഞ്ഞ കുറച്ച് നാളുകളായി ചെന്നൈയിലെ എം ജി എം ഹെൽത്ത് കെയറില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. കഴിഞ്ഞ ആഗസ്റ്റ് അഞ്ചിനാണ് കൊവിഡ് ബാധയെത്തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊവിഡ് ഫലം നെഗറ്റീവ് ആയെങ്കിലും ആരോഗ്യസ്ഥിതി വഷളായതിനാൽ ആശുപത്രിയിൽ തുടരുകയായിരുന്നു.
Read also: മുൻ കേന്ദ്രമന്ത്രി ജസ്വന്ത് സിംഗ് അന്തരിച്ചു
ഇന്ത്യൻ ചലച്ചിത്ര രംഗത്ത് ഗായകനും നടനും സംഗീത സംവിധായകനും ഡബ്ബിങ് ആർട്ടിസ്റ്റും നിർമാതാവുമൊക്കെയായി കഴിവ് തെളിയിച്ച താരമാണ് എസ് പി ബാലസുബ്രഹ്മണ്യം. പത്മശ്രീയും പത്മഭൂഷണും അടക്കമുള്ള നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ആറ് ദേശീയ അവാർഡുകൾ അദ്ദേഹം നേടിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ പാട്ടുകള്‍ പാടിയ പിന്നണി ഗായകനെന്ന നിലയില്‍ ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സിലും അദ്ദേഹം ഇടം നേടിയിട്ടുണ്ട്.
Story Highlights:sand artist pay tribute to sp balasubrahmanyam