ഈ ഗാനം ഒരുക്കിയതിന് നന്ദി; ‘നെവർ സേ ഗുഡ്ബൈ’ ഗാനം പങ്കുവെച്ച് സുശാന്തിന്റെ നായിക സജ്ഞന
ഇന്ത്യൻ സിനിമയിലെ തീരാ നഷ്ടങ്ങളുടെ കണക്കു പുസ്തകത്തിലേക്ക് ബോളിവുഡിൽ നിന്നും അവസാനമായി രേഖപ്പെടുത്തിയ പേരാണ് സുശാന്ത് സിങ് രാജ്പുത്. സുശാന്ത് സിങ് കാലയവനികയ്ക്ക് പിന്നില്‍ മറഞ്ഞപ്പോള്‍ വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല അദ്ദേഹം അവസാനമായി അഭിനയിച്ച ‘ദില്‍ ബേചാര’ എന്ന ചിത്രം. എന്നാല്‍ ആ സിനിമ പ്രേക്ഷകരിലേക്കെത്തിയപ്പോള്‍ നിറഞ്ഞമനസ്സോടെ അവര്‍ വീണ്ടും ഹൃദയത്തിലേറ്റി സുശാന്ത് സിങ്ങ് എന്ന നടനെ.
ചിത്രത്തിലെ ഓരോ ഗാനങ്ങളും പ്രേക്ഷകരുടെ പ്രിയഗാനങ്ങളായി മാറിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ‘നെവർ സേ ഗുഡ്ബൈ’ എന്ന ഗാനം ഒരുക്കിയതിന് എ.ആർ.റഹ്മാനോടു നന്ദിയും സ്നേഹവും അറിയിക്കുകയാണ് ദില്‍ ബേചാര’ എന്ന ചിത്രത്തിലെ നായിക സഞ്ജന.‘നെവർ സേ ഗുഡ്ബൈ’ എന്ന ഗാനം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചുകൊണ്ടാണ് സഞ്ജന റഹ്മാന് നന്ദി അറിയിച്ചത്.
സംഗീതമാന്ത്രികന്‍ എആര്‍ റഹ്‌മാനാണ് ഗാനത്തിന് ഈണം പകര്‍ന്നത്. ഗാനം ആലപിച്ചതാകട്ടെ അദ്ദേഹത്തിന്റെ മകന്‍ എആര്‍ അമീനും. സുശാന്ത് സിങും സഞ്ജനയുമാണ് ഗാനരംഗത്ത് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നവാഗതനായ മുകേഷ് ചബ്ര സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ‘ദില്‍ ബേചാര’. സഞ്ജന സാങ്കി ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നു. ജൂലൈ 24 ന് ഡിസ്നി ഹോട്ടസ്റ്റാര്‍ ഒടിടി പ്ലാറ്റ്ഫോമിലൂടെയായിരുന്നു ദില്‍ ബേചാരയുടെ റിലീസ് ചെയ്‌തത്.
ടെലിവിഷൻ സീരിയലുകളിലൂടെ തുടക്കം കുറിച്ച സുശാന്ത് ‘കായി പോ ചെ’ എന്ന സിനിമയിലൂടെ 2013ലാണ് ബോളിവുഡ് സിനിമയിലേക്ക് എത്തുന്നത്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നവാഗത നടനുള്ള മൂന്നു അവാർഡുകളും സുശാന്തിന് ലഭിച്ചു. 2016 ൽ ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയുടെ ജീവിത കഥ പറയുന്ന ‘എം. എസ്. ധോണി:ദി അൺടോൾഡ് സ്‌റ്റോറി’ എന്ന ബോളിവുഡ് ചിത്രത്തിൽ ധോണിയുടെ വേഷം അവതരിപ്പിച്ചതോടെയാണ് സുശാന്ത് ശ്രദ്ധേയനായത്. അതേസമയം കഴിഞ്ഞ ജൂൺ പതിനാലിന് മുംബൈയിലെ ഫ്ലാറ്റിൽ ആത്മഹത്യ ചെയ്ത നിലയിലാണ് സുശാന്തിനെ കണ്ടെത്തിയത്.
Story Highlighs:sanjana sanghi pays gratitude to a r rahman