സീരിയൽ താരം ശബരീനാഥിന് ആദരാഞ്ജലികളുമായി മിനിസ്ക്രീൻ ലോകം
September 18, 2020
സീരിയൽ താരം ശബരീനാഥൻ അന്തരിച്ചു. 45 വയസായിരുന്നു. ഹൃദയാഘാതത്തെത്തുടർന്നാണ് അന്ത്യം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. സ്വാമി അയ്യപ്പൻ, സ്ത്രീപഥം തുടങ്ങിയ നിരവധി സീരിയലുകളിൽ ശ്രദ്ധേയമായ കഥാപാത്രത്തെ ശബരീനാഥൻ അവതരിപ്പിച്ചിട്ടുണ്ട്.
പാടാത്ത പൈങ്കിളി എന്ന സീരിയലിലാണ് ശബരീനാഥൻ അവസാനമായി അഭിനയിച്ചത്. സാഗരം സാക്ഷി എന്ന സീരിയലിന്റെ സഹ നിർമ്മാതാവ് കൂടിയായിരുന്നു ശബരീനാഥൻ. അതേസമയം സിനിമ- സീരിയൽ രംഗങ്ങളിലെ നിരവധിപ്പേർ താരത്തിന് അനുശോചനം രേഖപ്പെടുത്തി.
Story Highlights: serial actor sabarinath passes away