ഇരട്ട വേഷത്തിൽ ഷാരൂഖ് ഖാൻ; അറ്റ്ലിയുടെ ബോളിവുഡ് ചിത്രം ഒരുങ്ങുന്നു

തമിഴകത്തിന് ഒരു പിടി മികച്ച സിനിമകൾ സമ്മാനിച്ച സംവിധായകനാണ് അറ്റ്ലി കുമാർ. ഇപ്പോഴിതാ അറ്റ്ലിയുടെ ബോളിവുഡ് അരങ്ങേറ്റത്തിന്റെ വാർത്തകളാണ് സിനിമാലോകം ആവേശത്തോടെ ഏറ്റെടുക്കുന്നത്. ഷാരൂഖ് ഖാനും ദീപിക പദുക്കോണും പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്ന ചിത്രത്തിന് സാങ്കി എന്നാണ് പേര് നല്കിയിരിക്കുന്നത്. ചിത്രത്തിൽ ഇരട്ട വേഷത്തിലാണ് ഷാരൂഖ് എത്തുക എന്നതാണ് സൂചന. ഇൻവെസ്റ്റിഗേഷൻ ഓഫീസറായും ക്രിമിനലുമായാണ് ഷാരൂഖ് എത്തുക എന്നാണ് മുംബൈ മിറർ റിപ്പോർട്ട് ചെയ്യുന്നത്. ചിത്രം പൂർണ്ണമായും ഒരു കൊമേഴ്ഷ്യൽ എന്റർടെയ്നർ ആയിരിക്കുമെന്നാണ് സൂചന.
അതേസമയം ‘ബിഗിലി’ന് ശേഷം അറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രമാണ് സാങ്കി. വിജയ്- നയൻ താര താരജോഡികൾ ഒന്നിച്ച് ചിത്രമാണ് ബിഗിൽ. ‘തെറി’, ‘മെര്‍സല്‍’ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം അറ്റ്‌ലി വിജയ് ടീം ഒന്നിച്ച ബിഗിലും മികച്ച് സ്വീകാര്യത നേടിയ ചിത്രമാണ്. തികച്ചും വിത്യസ്തങ്ങളായ രണ്ട് ഗെറ്റപ്പുകളിലാണ് വിജയ് ചിത്രത്തിലെത്തുന്നത്. സ്‌പോര്‍ട്‌സ് പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രമാണ് ബിഗില്‍. ചിത്രത്തില്‍ വിജയ്‌യുടെ ഒരു കഥാപാത്രം ഫുട്‌ബോള്‍ പരിശീലകന്റേതാണ്. നയന്‍ താരയാണ് ചിത്രത്തിലെ നായിക. ആക്ഷനും സസ്‌പെന്‍സും പ്രണയവും കാല്‍പന്തുകളിയുടെ ആവേശവുമെല്ലാം നിറച്ചാണ് ചിത്രം ഒരുക്കിയത്.
Read also: ഐപിഎല്ലിൽ മിന്നിത്തിളങ്ങിയ മലയാളി താരം ദേവ്ദത്തിന് അഭിനന്ദനവുമായി സൗരവ് ഗാംഗുലി
അതേസമയം 2018ൽ പുറത്തിറങ്ങിയ ‘സീറോ’ ആണ് ഷാരൂഖ് ഖാന്റേതായി അവസാനം വെള്ളിത്തിരയിൽ എത്തിയ ചിത്രം. ‘ഓം ശാന്തി ഓം’, ‘ചെന്നൈ എക്സ്പ്രസ്’, ‘ഹാപ്പി ന്യൂയർ’ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ഷാരൂഖ് ഖാൻ – ദീപിക ജോഡികൾ ഒന്നിക്കുന്ന ചിത്രമാണ് സാങ്കി.
Story Highlights: Shahrukh khan plays double role in atlees film