കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന സ്‌പെഷ്യല്‍ വിഭവം; രസക്കൂട്ട് പരിചയപ്പെടുത്തി ശില്‍പ ഷെട്ടി

September 5, 2020
Shilpa Shetty's Corn Fritters for Kids Diet

അഭിനയത്തിലും നൃത്തത്തിലുമെല്ലാം പ്രതിഭ തെളിയിച്ച ബോളിവുഡ് താരമാണ് ശില്‍പ ഷെട്ടി. സമൂഹമാധ്യമങ്ങളിലും താരം സജീവം. ലോക്ക്ഡൗണ്‍ കാലത്ത് വീട്ടുവിശേഷങ്ങളുമായി നിരവധി തവണ സൈബര്‍ ഇടങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് ശില്‍പ ഷെട്ടി. കുട്ടികള്‍ക്ക് നല്‍കാന്‍ ആരോഗ്യപ്രദമായ ഒരു ഭക്ഷണത്തിന്റെ രുചിക്കൂട്ട് പരിചയപ്പെടുത്തുകയാണ് താരം.

ഇന്ഡസ്റ്റഗ്രാമിലാണ് ഫുഡ് റെസിപ്പി ശില്‍പ ഷെട്ടി പങ്കുവെച്ചത്. വിറ്റാമിനുകളും ധാരാളം ആരോഗ്യ ഗുണങ്ങളും അടങ്ങിയിരിക്കുന്ന ചോളമുപയോഗിച്ച് തയാറാക്കുന്ന ഒരു വിഭവമാണ് ഇത്. വേവിച്ച് ഉടച്ചുവെച്ച് സ്വീറ്റ് കോണ്‍, പുഴുങ്ങി ഗ്രേറ്റ് ചെയ്ത മധുരക്കിഴങ്ങ്, സ്പ്രിങ് ഒനിയന്‍, മല്ലിയില, വറ്റല്‍ മുളക്, ഫ്‌ളാക്‌സ് സീഡ് പൗഡര്‍, ബ്രെഡ് ക്രംസ്, ചീസ് എന്നിവയൊക്കെയാണ് വിവിഭം തയാറാക്കാന്‍ ആവശ്യമായ ചേരുവകള്‍.

Read more: വര്‍ക്കൗട്ട് ചെയ്യാം ഒപ്പം ഗോതമ്പും പൊടിക്കാം; ഈ വീഡിയോ കണ്ടത് ലക്ഷക്കണക്കിന് ആളുകള്‍

ഇനി എങ്ങനെയാണ് തയാറാക്കുന്നത് എന്ന് പരിചയപ്പെടാം. സ്വീറ്റ് കോണ്‍, മധുരക്കിഴങ്ങ് എന്നിവയിലേക്ക് മറ്റ് ചേരുവകള്‍ എല്ലാം ചേര്‍ത്ത് മിക്‌സ് ചെയ്യണം. ആവശ്യത്തിന് ഉപ്പും ചേര്‍ക്കാം. ശേഷം ചെറുതായി കുഴച്ചെടുത്ത് ത്രികോണാകൃതിയില്‍ പരത്താം. ഇത് ബ്രെഡ് ക്രംസില്‍ മുക്കിയ ശേഷം എണ്ണയില്‍ ചെറിയ രീതിയില്‍ മൊരിച്ച് എടുക്കണം.

Story highlights: Shilpa Shetty’s Corn Fritters for Kids Diet