പിറന്നാൾ നിറവിൽ ഷൈൻ ടോം ചാക്കോ; ശ്രദ്ധനേടി ‘കുറുപ്പ്’ ലുക്ക്

September 15, 2020

മലയാളികളുടെ ഇഷ്ടതാരം ഷൈൻ ടോം ചാക്കോയ്ക്ക് ഇന്ന് പിറന്നാള്‍. നിരവധിപ്പേര്‍ ഷൈന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്തെത്തുന്നുണ്ട്. ഇപ്പോഴിതാ താരം അഭിനയിക്കുന്ന കുറുപ്പ് എന്ന ചിത്രത്തിലെ താരത്തിന്റെ ക്യാരക്ടർ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് താരത്തിന് പിറന്നാൾ ആശംസകൾ നേരുകയാണ് കുറുപ്പ് ടീം. കൈയിൽ പുകച്ചുരുളുമായി ഇരിക്കുന്ന താരത്തിന്റെ കലിപ്പൻ നോട്ടം തന്നെയാണ് പോസ്റ്ററിലെ പ്രധാന ആകര്‍ഷണം.

മലയാളികളുടെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘കുറുപ്പ്’. കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതകഥ പ്രമേയമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. സിനിമയുടെ ചിത്രീകരണം നേരത്തെ പൂർത്തിയായി എങ്കിലും കൊവിഡ് പശ്ചാത്തലത്തിൽ ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച് തീരുമാനങ്ങൾ ആയിട്ടില്ല.

ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ദുല്‍ഖറും ശ്രീനാഥ് രാജേന്ദ്രനും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെയറര്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ നിര്‍മാണം.

Read also: ആകാശത്തോളം ഉയർന്ന് നിൽക്കുന്ന സൂചിമലകൾ; ഇത് പ്രകൃതി ഒരുക്കിയ അത്ഭുതകാഴ്ച

ചാക്കോ എന്ന ചലച്ചിത്ര വിതരണക്കാരനെ സുകുമാരക്കുറുപ്പ് വളരെ ആസൂത്രിതമായി കൊലപ്പെടുത്തിയ ശേഷം ശവശരീരം ചുട്ടുകരിച്ചു. താനാണ് മരിച്ചതെന്ന് തെറ്റിദ്ധരിപ്പിച്ച് ഇയാള്‍ ജോലി ചെയ്തിരുന്ന കമ്പനിയില്‍ നിന്ന് ഇന്‍ഷൂറന്‍സ് തുക തട്ടിയെടുക്കുക എന്നതായിരുന്നു ലക്ഷ്യം. പിന്നീട് പിടികിട്ടാപ്പുള്ളിയായി മുദ്രകുത്തിയ സുകുമാരക്കുറുപ്പിന്റെ ജീവിതം മുമ്പും പലരും സിനിമയാക്കിയിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമായിരിക്കും ഈ ചിത്രമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രഖ്യാപനം.

https://www.facebook.com/KurupMovie/posts/3318033734909637

Story Highlights: Shine Tom Chakko kurupp look