പ്രണായര്‍ദ്ര ഭാവങ്ങളില്‍ നിറഞ്ഞ് അനുഷ്‌കയും മാധവനും; മനോഹരം ഈ ഗാനം

September 30, 2020
Silence Malayalam Movie Songs

അനുഷ്‌ക ഷെട്ടി കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘സൈലന്‍സ്’. ആര്‍ മാധവനും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ത്രില്ലര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രമാണ് ഇത്.

ഇപ്പോഴിതാ ശ്രദ്ധ നേടുകയാണ് ചിത്രത്തിലെ പുതിയ ഗാനം. ചിത്രത്തിലെ നീയേ നീയേ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. ഗോപി സുന്ദറാണ് സംഗീത സംവിധാനം.

മധു ബാലകൃഷ്ണനാണ് ഗാനം ആലപിച്ചിരിക്കുന്നത്. തെലുങ്ക് തമിഴ് പതിപ്പുകളുമുണ്ട് ചിത്രത്തിന്. തെലുങ്കില്‍ സിദ് ശ്രീറാമും തമിഴില്‍ ആലാപ് രാജുവുമാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ബി കെ ഹരിനാരായണനാണ് മലയാളത്തില്‍ വരികള്‍ എഴുതിയിരിക്കുന്നത്.

ഹേമന്ദ് മധുകര്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ ഗാനങ്ങള്‍ക്കും പ്രേക്ഷകര്‍ക്കിടയില്‍ നിന്നും മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. ‘നിശബ്ദം’ എന്ന പേരിലാണ് തെലുങ്കില്‍ ചിത്രമിറങ്ങുന്നത്. ചിത്രത്തില്‍ മൂകയായ ആര്‍ടിസ്റ്റ് ആയാണ് അനുഷ്‌ക എത്തുന്നത്.

അഞ്ജലി, ശാലിനി പാണ്ഡെ, മൈക്കിള്‍ മാഡ്സെന്‍, സുബ്ബരാജു, ശ്രീനിവാസ് തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട് ചിത്രത്തില്‍. ഷാനില്‍ ഡിയോ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. കോന ഫിലിം കോര്‍പറേഷന്റെ ബാനറില്‍ പീപ്പിള്‍ മീഡിയ ഫാക്ടറിയാണ് ചിത്രത്തിന്റെ നിര്‍മാണം. ഒക്ടോബര്‍ രണ്ട് മുതല്‍ ആമസോണ്‍ പ്രൈമിലൂടെ ചിത്രം പ്രേക്ഷകരിലേക്കെത്തും.

https://youtu.be/H0InNXPEPYc

Story highlights: Silence Malayalam Movie Songs