ഗോപി സുന്ദറിന്റെ ഈണത്തില്‍ ഇമ്രാന്‍ പാടി; സുന്ദര നിമിഷത്തിന്റെ ചിത്രങ്ങള്‍

September 25, 2020
Singer Imran Khan finishes recording of his first song by Gopi Sundar

അടുത്തിടെയാണ് സംഗീത സംവിധായകന്‍ ഗോപി സുന്ദറും റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയനായ ഇമ്രാന്‍ ഖാനും തമ്മിലുള്ള കൂടിക്കാഴ്ചയുടെ അപൂര്‍വ്വ വീഡിയോ ശ്രദ്ധ നേടിയത്. ഇമ്രാന്‍ ഖാന് നല്‍കിയ വാക്ക് പാലിച്ചിരിക്കുകയാണ് ഗോപി സുന്ദര്‍. ഇമ്രാന്‍ പാടുന്ന ആദ്യ ഗാനത്തിന്റെ റെക്കോര്‍ഡിങ് പൂര്‍ത്തിയായതായി ഗോപി സുന്ദര്‍ അറിയിച്ചു. ഇരുവരും ഒരുമിച്ചുള്ള മനോഹര ചിത്രങ്ങളും സംഗീത സംവിധായകന്‍ പങ്കുവെച്ചിട്ടുണ്ട്.

റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയനായ ഇമ്രാന്‍ ഖാന്‍ ഉപജീവനത്തിനായി ഓട്ടോറിക്ഷ ഓടിക്കുകയാണ്. കഴിഞ്ഞ ദിവസം ഒരു യാത്രക്കാരനായി ഗോപി സുന്ദര്‍ ഇമ്രാന്റെ ഓട്ടോറിക്ഷയില്‍ കയറിയിരുന്നു. മാസ്‌ക് ധരിച്ചതിനാല്‍ ഗോപി സുന്ദറിനെ ഇമ്രാന്‍ തിരിച്ചറിഞ്ഞില്ല. ഏറെ ദൂരം പിന്നിട്ടപ്പോള്‍ ഗോപി സുന്ദര്‍ ഒരു ചായ കുടിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. വാഹനത്തില്‍ നിന്നിറങ്ങിയപ്പോഴാണ് ഇമ്രാന്‍ അദ്ദേഹത്തോട് പേര് ചോദിച്ചത്. ഗോപി സുന്ദര്‍ എന്ന് കേട്ടതും അത്ഭുതപ്പെട്ടു. ഗോപി സുന്ദറാണ് ഈ കൂടിക്കാഴ്ചയുടെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഈ സന്ദര്‍ശനത്തിനിടെ പാട്ടു പാടുനുള്ള അവസരം നല്‍കുകയും അഡ്വാന്‍സ് തുക കൈമാറുകയും ചെയ്തു.

ഇപ്പോഴിതാ റെക്കോര്‍ഡിങ്ങും പൂര്‍ത്തിയായി. ‘ഞങ്ങളുടെ റെക്കോര്‍ഡിങ് സെക്ഷന്‍ പൂര്‍ത്തിയായി. മികച്ച പ്രതിഭയായ ഇമ്രാന്‍ ഖാനുമായി ഒരുമിച്ച് പ്രവര്‍ത്തിച്ചത് വിസ്മയിപ്പിക്കുന്ന അനുഭവായിരുന്നു. മനോഹരമായ ആ പാട്ടിന്റെ ആദ്യ വരിയുമായി ഞങ്ങള്‍ വരുന്നു. സംഗീതമേ…’ ഗോപി സുന്ദര്‍ ചിത്രങ്ങള്‍ക്കൊപ്പം ഫേസ്ബുക്കില്‍ കുറിച്ചു.

Story highlights: Singer Imran Khan finishes recording of his first song by Gopi Sundar

https://www.facebook.com/Official.GopiSundar/posts/2839540392813139