അല്‍പം അകലം അത് നല്ലതാ; ഇല്ലെങ്കില്‍ ദേ, ഇതായിരിക്കും അവസ്ഥ: വീഡിയോ
മാസങ്ങളേറെയായി കൊവിഡ് 19 എന്ന മഹാമാരിക്ക് എതിരെയുള്ള പോരാട്ടത്തിലാണ് നാം. മാസ്‌ക്, വ്യക്തി ശുചിത്വം, സാമൂഹിക അകലം പാലിക്കല്‍ എന്നിവയൊക്കെയാണ് കൊവിഡിനെ ചെറുക്കാനുള്ള മാര്‍ഗങ്ങള്‍. ഇക്കാര്യങ്ങളെക്കുറിച്ച് അറിവുണ്ടെങ്കിലും പലരും നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നില്ല.
എന്നാല്‍ കൊവിഡിനെ പ്രതിരോധിക്കാന്‍ സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുകയാണ് ഒരു സ്‌പെഷ്യല്‍ വീഡിയോ. ഫ്‌ളവേഴ്‌സ് ടിവിയുടെ നേതൃത്വത്തില്‍ ഒരുക്കിയിരിക്കുന്ന വീഡിയോ വ്യത്യസ്തമായ ഒരു കഥാപശ്ചാത്തലത്തിലൂടെയാണ് കൃത്യമായ ബോധവല്‍ക്കരണം നല്‍കുന്നത്.
Read more: ജീവിതത്തില്‍ മാത്രമല്ല സിനിമയിലും സണ്ണി വെയ്‌ന്റെ ഭാര്യയായി രഞ്ജിനി
നാഷ്ണല്‍ ഹെല്‍ത്ത് മിഷന്റെ സഹകരണത്തോടെയാണ് ബോധവല്‍ക്കരണ സ്‌പെഷ്യല്‍ വീഡിയോ തയാറാക്കിയിരിക്കുന്നത്. ദൃശ്യഭംഗിയിലും സ്‌പെഷ്യല്‍ വീഡിയോ മികച്ചു നില്‍ക്കുന്നു. അകലം കൂടും തോറും അപകടം കുറയും എന്ന സന്ദേശമാണ് വീഡിയോ നല്‍കുന്നത്. കൃത്യമായ സാമൂഹിക അകലം പാലിച്ചുകൊണ്ട് നമുക്കും പ്രതിരോധിക്കാം കൊറോണ വൈറസിനെ.
Story highlights: Social distancing awareness special video