ഇങ്ങനെയൊരു കേക്ക് ഇതിന് മുമ്പ് കണ്ടിട്ടുണ്ടാകില്ല; വൈറല്‍ വീഡിയോ

സോഷ്യല്‍മീഡിയ ജനപ്രിയമായിട്ട് കാലങ്ങള്‍ കുറച്ചേറെയായി. രസകരവും കൗതുകം നിറയ്ക്കുന്നതുമായ നിരവധി കാഴ്ചകള്‍ ദിവസവും സമൂഹമാധ്യമങ്ങളിലൂടെ നമുക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാറുമുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഒരു കേക്കിന്റെ വീഡിയോയാണ് സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടുന്നത്.
അമേരിക്കയില്‍ കേക്ക് സ്റ്റുഡിയോ നടത്തുന്ന നതാലി സൈഡ്‌സര്‍ഫ് എന്ന യുവതിയാണ് ഈ കേക്കിന് പിന്നില്‍. സ്വന്തം മുഖഛായയിലാണ് നതാലി കേക്ക് തയാറാക്കിയിരിക്കുന്നത്. ഇതു തന്നെയാണ് ഈ കേക്കിനെ സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധേയമാക്കിയതും.
Read more: ഇങ്ങനെയൊരു മരം മുറിക്കല്‍ അപൂര്‍വ്വം; വൈറല്‍ വീഡിയോ
ഒറ്റ നോട്ടത്തില്‍ ഇത് ഒരു കേക്ക് ആണെന്ന് തോന്നുകയേ ഇല്ല. മറിച്ച് നതാലിയുടെ ചെറിയൊരു പ്രതിമയാണെന്നാണ് തോന്നുക. മുറിച്ച് കഴിയുമ്പോള്‍ മാത്രം കേക്ക് ആണെന്ന് വ്യക്തമാകും. വ്യത്യസ്ത രൂപത്തിലുള്ള കേക്കുകള്‍ തയാറാക്കി നേരത്തെ തന്നെ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയയാളാണ് നതാലി. പക്ഷികള്‍, പഴങ്ങള്‍, പച്ചക്കറികള്‍, പൂക്കള്‍, മൃഗങ്ങള്‍ അങ്ങനെ പല രൂപത്തിലും നതാലി കേക്കുകള്‍ തയാറാക്കാറുമുണ്ട്.
Story highlights: Social media viral cake