കുഞ്ഞ് ഒർഹാന്റെ പുതിയ വിശേഷങ്ങളുമായി സൗബിൻ; ചിത്രങ്ങൾ

September 10, 2020

മലയാള സിനിമയ്ക്ക് പകരം വയ്ക്കാനില്ലാത്ത നടനാണ് സൗബിൻ സാഹിർ. കഥാപാത്രങ്ങൾ കോമഡിയോ സീരിയസോ എന്തുതന്നെയായാലും തിരഞ്ഞെടുക്കുന്ന കഥാപാത്രത്തെ അതിന്റെ പൂർണതയിൽ എത്തിക്കുന്ന താരമാണ് സൗബിൻ സാഹിർ. ചലച്ചിത്ര വിശേഷങ്ങൾക്കൊപ്പം സൗബിന്റെ കുടുംബ വിശേഷങ്ങൾ അറിയാനും പ്രേക്ഷകർക്ക് വലിയ ഇഷ്ടമാണ്. തന്റെ കുഞ്ഞിനും ഭാര്യക്കുമുള്ള ഫോട്ടോകള്‍ താരം സോഷ്യല്‍ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഒർഹാൻ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.

ഇപ്പോഴിതാ കുഞ്ഞിന്റെ പുതിയ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. കുഞ്ഞ് ഒർഹാന്റെ പ്രിയപ്പെട്ട സൗഹൃത്തിനെ പരിചയപ്പെടുത്തിയിരികുകയാണ് പുതിയ ചിത്രത്തിലൂടെ സൗബിൻ. ഒരു പാവയ്‌ക്കൊപ്പം ഇരിക്കുന്ന ഒർഹാന്റെ ചിത്രമാണ് സൗബിൻ പങ്കുവെച്ചിരിക്കുന്നത്.

https://www.instagram.com/p/CE8nulPHj78/?utm_source=ig_embed

നടനായും സംവിധായകനായുമൊക്കെ മലയാള സിനിമയിലെ തിരക്കുള്ള നടനായി മാറിയ താരമാണ് സൗബിൻ. സിനിമയുടെ എല്ലാ മേഖലകളിലും കൈവച്ച് കഴിവ് തെളിയിച്ച വ്യക്തി കൂടിയാണ് സൗബിൻ സാഹിർ. സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റായി എത്തിയ സൗബിനിപ്പോൾ വെള്ളിത്തിരയിൽ നിന്നും സ്ഥാനക്കയറ്റം കിട്ടിയത് മലയാളികളുടെ ഹൃദയത്തിലേക്കാണ്. ‘സുഡാനി ഫ്രം നൈജീരിയ’യാണ് നായകനായി സൗബിൻ വേഷമിട്ട ആദ്യ ചിത്രം. ഈ ചിത്രത്തിലെ അഭിനയത്തിനാണ് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം താരത്തെത്തേടിയെത്തിയത്.

Read also:മിന്നിത്തിളങ്ങുന്ന റോഡിൽ ഒരു സൈക്കിൾ സവാരി; പോളണ്ടിലെ ഗ്ലോ-ഇൻ-ഡാർക്ക് പാതയുടെ വിശേഷങ്ങൾ

സൗബിൻ തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘പറവ’ എന്ന ചിത്രവും സിനിമ ലോകത്തിന് പുതിയൊരു സംവിധായകനെ കൂടി. വെള്ളിത്തിരയിൽ തിരക്കുള്ള താരത്തിന്റേതായി നിരവധി ചിത്രങ്ങളാണ് ഇപ്പോൾ അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്നത്.

Story Highlights: soubin shahir shares his son orhan images