‘അപ്പ ആശുപത്രി വിടാൻ കാത്തിരിക്കുന്നു’; എസ് പി ബാലസുബ്രഹ്‌മണ്യത്തിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് മകന്‍
സംഗീതലോകം ദിവസങ്ങളായി എസ് പി ബാലസുബ്രഹ്‌മണ്യത്തിന്റെ മടങ്ങി വരവിനായി കാത്തിരിപ്പിലാണ്. കൊവിഡ് രോഗത്തെ തുടര്‍ന്ന് ചികിത്സയിലാണ് എസ് പി ബാലസുബ്രഹ്‌മണ്യം. അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ചുള്ള വിശദീകരണം ഓരോ ദിവസവും മകന്‍ എസ് പി ചരണ്‍ നല്‍കാറുണ്ട്. എസ് പി ബാലസുബ്രഹ്‌മണ്യത്തിന് ഫിസിയോതെറാപ്പി ആരംഭിച്ചു എന്നും അച്ഛന്‍ മടങ്ങിവരവിന്റെ പാതയിലാണെന്നും ചരണ്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോഴും അദ്ദേഹം വെന്റിലേറ്ററിൽ തന്നെയാണ്. എത്രയും വേഗം ആശുപത്രി വിടാന്‍ എസ് പി ബി ആകാംക്ഷയോട കാത്തിരിക്കുകയാണെന്നും മകൻ അറിയിച്ചു.
എസ് പിയുടെ ആരോഗ്യനില ഇപ്പോൾ മെച്ചപ്പെട്ട വരുകയാണ്. വായിലൂടെ ദ്രാവക രൂപത്തിലുള്ള ആഹാരം കഴിക്കുന്നുണ്ട്. ഫിസിയോതെറാപ്പിയും നടക്കുന്നുണ്ട്. എത്രയും വേഗം ആശുപത്രി വിടാനായി കാത്തിരിക്കുകയാണ് അദ്ദേഹം എന്നും ചരണ്‍ വ്യക്തമാക്കി.
Read also:യുഎൻ ഗ്രീൻ അംബാസിഡറായി ഇന്ത്യയിൽ നിന്നൊരു 17- കാരി; അഭിമാന നിമിഷം
അതേസമയം എസ് പി ബാലസുബ്രഹ്‌മണ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധ ചെലുത്തുന്ന ആരോഗ്യപ്രവര്‍ത്തകരോടും ആശുപത്രി അധികൃതരോടും നന്ദി അറിയിച്ചുകൊണ്ട് നിരവധിപ്പേരാണ് അദ്ദേഹത്തെ കാണാനായി കാത്തിരിക്കുന്നത്. ആഗസ്റ്റ് അഞ്ചിനാണ് കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് എസ് പി ബാലസുബ്രഹ്‌മണ്യത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Story Highlights: SP Balasubrahmanyam health condition