അത്ഭുത കാഴ്ചകളും നിഗൂഢ വിശ്വാസങ്ങളുമായി പുള്ളിത്തടാകം
പ്രകൃതി ഒരുക്കുന്ന പല പ്രതിഭാസങ്ങളും നമ്മെ അത്ഭുതപ്പെടുത്താറുണ്ട്. പ്രകൃതിയിൽ ദൃശ്യമാകുന്ന ചില കാഴ്ചകൾ കാഴ്ചക്കാരെ അമ്പരപ്പിക്കാറുമുണ്ട്. അത്തരത്തിൽ കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുന്ന ഒന്നാണ് ഖിലുക് തടാകം. ഏറെ അദ്ഭുതങ്ങൾ ഒളിപ്പിച്ച നിഗൂഢ തടാകമാണ് കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ ഖിലുക് തടാകം. സ്പോട്ടഡ് ലേക്ക്’ അഥവാ പുള്ളികളുള്ള തടാകം എന്നാണ് ഖിലുക് അറിയപ്പെടുന്നത്.
നിരവധി അത്ഭുത കാഴ്ചകൾ സമ്മാനിക്കുന്ന ഈ തടാകത്തിന് നിരവധി പ്രത്യേകതകളും ഉണ്ട്. ലോകത്തിലെ തന്നെ ഏറ്റവുമധികം ധാതുക്കൾ അടങ്ങിയ തടാകമാണ് ഖിലുക്. വേനല്‍ക്കാലത്ത് ആണ് ഈ തടാകം കൂടുതൽ മനോഹരമായിരിക്കുന്നത്. കടുത്ത വേനലിൽ ഈ തടാകത്തിൽ വെള്ളം പൂർണമായും ഇല്ലാതാകും ഇതോടെ ഇവിടെ ഒരുങ്ങുന്നത് വളരെ മനോഹരമായ കാഴ്ചകളാണ്.
Read also:ഈ കുട്ടി താരത്തെ പിടികിട്ടിയോ! പിറന്നാൾ ദിനത്തിൽ സഹോദരിയുടെ കുട്ടിക്കാല ചിത്രം പങ്കുവെച്ച് സഹോദരൻ
തടാകത്തിൽ വെള്ളം കുറയുന്നതോടെ മഞ്ഞയും പച്ചയും നീലയും നിറങ്ങളിലുള്ള 300- ലധികം ചെറിയ കുളങ്ങൾ ഇവിടെ കാണാൻ കഴിയും. വ്യത്യസ്ത അസുഖങ്ങള്‍ക്കുള്ള മരുന്നുകളാണ് ഈ കുളങ്ങളിൽ ഉള്ളത് എന്നാണ് ഇവിടുത്തെ വിശ്വാസം. ഓരോന്നിലെയും ജലത്തിലുള്ള വ്യത്യസ്ത ധാതുക്കളുടെ സാന്നിധ്യം മൂലമാണ് ഇവയ്ക്ക് ഔഷധ ഗുണങ്ങൾ ഉള്ളത് എന്നാണ് ഇവിടുത്തുകാർ പറയുന്നത്. ഈ തടാകത്തെ പുണ്യ സ്ഥലമായാണ് ഇവിടുത്തെ ആളുകൾ കാണുന്നത്.
Story Highlights: Spoted lake