സസ്പെൻസ് നിറച്ച് പ്രിയ വാര്യരുടെ ‘ശ്രീദേവി ബംഗ്ലാവ്’- ട്രെയ്ലർ പങ്കുവെച്ച് മോഹൻലാൽ

പ്രിയ വാര്യർ നായികയായെത്തുന്ന ബോളിവുഡ് ചിത്രം ശ്രീദേവി ബംഗ്ലാവിന്റെ ട്രെയ്ലർ പങ്കുവെച്ച് മോഹൻലാൽ. ഒരു വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ചിത്രത്തിന്റെ ട്രെയ്ലർ എത്തുന്നത്. പ്രിയ വാര്യർ, അർബാസ് ഖാൻ, പ്രിയാംഷു ചാറ്റർജി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ട്രെയിലർ പുറത്തിറക്കിയ മോഹൻലാൽ അർബാസ് ഖാനും സംവിധായകൻ പ്രശാന്ത് മമ്പുള്ളിക്കും ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കും മോഹൻലാൽ ആശംസയുമറിയിച്ചു.
ട്രെയിലറിൽ പ്രണയവും സംഘർഷവുമൊക്കെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മലയാളിയായ സംവിധായകൻ പ്രശാന്ത മാമ്പുള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു ബോളിവുഡ് നടിയുടെ വേഷത്തിലാണ് പ്രിയ വാര്യർ എത്തുന്നത്. നടിയുമായി ബന്ധപ്പെട്ട കുറ്റകൃത്യവും അതിന് ശേഷമുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പങ്കുവയ്ക്കുന്നത്. ക്രൈം ത്രില്ലറാണ് ശ്രീദേവി ബംഗ്ലാവ്.
ചിത്രത്തിന്റെ തിരക്കഥ രചിച്ചതും പ്രശാന്ത് മാമ്പുള്ളിയാണ്. ചന്ദ്രശേഖർ എസ് കെ, റോമൻ ഗിൽബർട്ട്, ജെറോം ജോസഫ്, മനീഷ് നായർ, രാജൻ ഗുപ്ത എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സിനു സിദ്ധാർത്ഥ് ക്യാമറയും ബാബു രത്നം എഡിറ്റിംഗും നിർവഹിച്ചു. 4 മ്യൂസിക്സ് ആണ് സിനിമയുടെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. മുംബൈ, ബാങ്കോക്ക്, ലണ്ടൻ എന്നിവിടങ്ങളിലാണ് ‘ശ്രീദേവി ബംഗ്ലാവ്’ ചിത്രീകരിച്ചത്. പ്രിയ വാര്യർക്കും അർബാസ് ഖാനും പുറമെ അസീം അലി ഖാൻ, ലീ നിക്കോളാസ് ഹാരിസ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Story highlights- sreedevi bungalow trailer