‘വീട്ടിൽ നിന്നും ജോലി ചെയ്യുന്ന അവസാന ദിവസങ്ങൾ’- ഷൂട്ടിംഗ് തിരക്കിലേക്ക് ചേക്കേറും മുൻപുള്ള ചിത്രം പങ്കുവെച്ച് തമന്ന

September 16, 2020

ആറുമാസം നീണ്ട ലോക്ക് ഡൗൺ ദിനങ്ങളിൽ നിന്നും മെല്ലെ പുതിയൊരു ജീവിതരീതിയുമായി തിരക്കുകളിലേക്ക് ചേക്കേറുകയാണ് എല്ലാവരും. ചലച്ചിത്രമേഖലയിലും കാര്യങ്ങൾ ക്രമേണ സാധാരണ നിലയിലേക്ക് മാറുകയാണ്. സർക്കാർ പുറപ്പെടുവിച്ച നിയമങ്ങളും, സുരക്ഷാ മുൻകരുതലുകളും പാലിച്ചുകൊണ്ട് രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ഷൂട്ടിംഗ് പുനഃരാരംഭിച്ചു കഴിഞ്ഞു.കൂടാതെ അഭിനേതാക്കൾ ചിത്രീകരണത്തിലേക്ക് മടങ്ങാനായി കാത്തിരിക്കുന്നതായി സമൂഹമാധ്യങ്ങളിൽ പങ്കുവയ്ക്കുന്നുമുണ്ട്. നടി തമന്നയും ഷൂട്ടിംഗ് തിരക്കുകളിലേക്ക് ചേക്കേറും മുൻപുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ്.

‘വീട്ടിൽ നിന്നും ജോലി ചെയ്യുന്ന അവസാന ദിവസങ്ങൾ. ‘കൊറോണ വിട്ടുപോയില്ലെങ്കിലും, കടുത്ത മുൻകരുതലുകളുമായി സെറ്റുകളിൽ തിരിച്ചെത്താനുള്ള തയ്യാറെടുപ്പിലാണ്’ ചിത്രം പങ്കുവെച്ചുകൊണ്ട് തമന്ന കുറിക്കുന്നു. വളരെ ദിവസങ്ങൾക്ക് ശേഷം മുംബൈയിലെ വീടിന് പുറത്തേക്ക് എത്തിയ തമന്നയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.

https://www.instagram.com/p/CFKKu2jhY6b/?utm_source=ig_web_copy_link

അതേസമയം, കൊവിഡ് കാലം തമന്നയെ സംബന്ധിച്ച് നിർണായകമായിരുന്നു. കാരണം മാതാപിതാക്കൾ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. തമന്നയ്ക്കും വീട്ടിലെ സ്റ്റാഫിനും മറ്റ് കുടുംബാംഗങ്ങൾക്കും ഫലം നെഗറ്റീവ് ആയിരുന്നുവെങ്കിലും മുൻകരുതലെന്നവണ്ണം ക്വാറന്റീനിൽ തുടരുകയായിരുന്നു.

Read More:‘ആരോ വിരൽ മീട്ടി..’- അഭിനയത്തിനും സംവിധാനത്തിനും പുറമെ പാട്ടിലും ഒരു കൈ നോക്കി ഗൗതമി നായർ

ഗോപിചന്ദിന്റെ വരാനിരിക്കുന്ന സ്‌പോർട്‌സ് ചിത്രമായ സീട്ടിമാറിലാണ് തമന്ന ഇനി അഭിനയിക്കാൻ ഒരുങ്ങുന്നത്. ചിത്രത്തിൽ കബഡി പരിശീലകയായാണ് താരം വേഷമിടുന്നത്. നവാസുദ്ദീൻ സിദ്ദിഖിക്കൊപ്പം ഹിന്ദി ചിത്രമായ ‘ബോലെ ചുഡിയൻ’ എന്ന ചിത്രത്തിലും തമന്ന അഭിനയിക്കുന്നുണ്ട്. കന്നഡ ചിത്രമായ ലവ് മോക്ടെയിലിന്റെ തെലുങ്ക് റീമേക്കായ ഗുരുതുന്ദ സീതാചലം എന്ന ചിത്രത്തിലും തമന്ന പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Story highlights- tamannah bhatia preparing for post quarantine shooting