ചില ചായകുടിച്ചും അമിതവണ്ണത്തെ ചെറുക്കാം
പലരേയും അലട്ടുന്ന ഒരു പ്രശ്നമാണ് അമിതവണ്ണം. ശാരീരികമായി മാത്രമല്ല മാനസികമായും തളര്‍ച്ചയ്ക്ക് ഇടയാക്കാറുണ്ട് അമിതമായ ശരീരഭാരം. അമിതവണ്ണത്തിന് പരിഹാരം തേടി പലയിടങ്ങളിലും അലയുന്നവരാണ് മിക്കവരും. എന്നാല്‍ പെട്ടെന്നൊരു ദിവസം ശരീരഭാരം കുറഞ്ഞ് കിട്ടില്ല. അതിന് ക്യത്യമായ ഡയറ്റും വ്യായാമവും ആവശ്യമാണ്. വ്യായാമത്തിന് ഒപ്പം ചിലതരം ചായകള്‍ ശരീരത്തില്‍ അമിതമായി അടിഞ്ഞുകൂടിയിരിക്കുന്ന കൊഴിപ്പിനെ ഇല്ലാതാക്കാന്‍ ഒരു പരിധി വരെ സഹായിക്കും. ഇത്തരം ചില ചായകളെ പരിചയപ്പെടാം.
ഗ്രീന്‍ ടീ- എല്ലാവര്ക്കും പരിചിതമായ ഒന്നാണ് ഗ്രീന്‍ ടീ. ധാരാളം ആന്റി ഓക്സിഡന്റുകള്‍ ഗ്രീന്‍ ടീയില്‍ അടങ്ങിയിട്ടുണ്ട്. ഗ്രീന്‍ ടീ ദിവസവും ശീലമാക്കുന്നത് അമിത വണ്ണത്തെ ചെറുക്കാന്‍ സഹായിക്കും. ദിവസവും മൂന്ന് ഗ്ലാസ് ഗ്രീന്‍ ടീ എങ്കിലും കുടിക്കുന്നതാണ് ഉത്തമം. ശരീരത്തിലെ മെറ്റാബോളിസം വര്‍ധിപ്പിക്കുന്നതിനും ഗ്രീന്‍ ടീ നല്ലതാണ്.
പുതിന ചായ- ഏറെ ആരോഗ്യകരമായ ഒന്നാണ് പുതിന ചായ. ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കാന്‍ പുതിന ചായ ഉത്തമമാണ്. പുതിനചായയില് ഒരല്പം കുരുമുളകുപൊടിയും തേനും ചേര്‍ക്കുന്നത് കൂടുതല്‍ ഗുണകരമാണ്.
തക്കോലം ചായ- സ്റ്റാര്‍ അനിസ് ടീ എന്നാണ് തക്കോലം ചായ അറിയപ്പെടുന്നത്. ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്ക് മികച്ച ഒരു പരിഹാരമാര്‍ഗമാണ് ഇത്. ശരീരത്തില്‍ അമിതമായി അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ ഒരു പരിധി വരെ ഇല്ലാതാക്കാന്‍ തക്കോലം ചായ സഹായിക്കും.
റോസ് ടീ- ശരീരഭാരം കുറയ്ക്കുന്നതിന് ഉത്തമ പരിഹാരമാണ് റോസ് ടീ. റോസാപ്പൂവിന്റെ ഇതളുകള്‍ ചൂടുവെള്ളത്തില്‍ ഇട്ടാണ് റോസ് ടീ ഉണ്ടാക്കുന്നത്. ഇതില്‍ അല്പം തേന്‍ ചേര്‍ത്ത് കുടിക്കുന്നതും നല്ലതാണ്. ദഹന പ്രശ്നങ്ങള്‍ക്കും റോസ് ടി നല്ലൊരു പരിഹാരമാണ്.
ഈ ചായകള്‍ ശരീരത്തില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ അകറ്റാന്‍ ഒരു പരിധിവരെ സഹായിക്കുമെങ്കിലും കൃത്യമായ വ്യായമവും ശീലമാക്കണം. അമിതവണ്ണമുള്ളവര്‍ ദിവസവും കുറഞ്ഞത് ഒരു മണിക്കൂര്‍ എങ്കിലും വ്യായാമം ചെയ്യുന്നതാണ് ഉത്തമം.
Story highlights: Teas help for reduce fat