ബോക്സർ ലുക്കിൽ അമ്പരപ്പിച്ച് ടൊവിനോ തോമസ്; കയ്യടിച്ച് ആരാധകർ

വർക്ക്ഔട്ടിന്റെ കാര്യത്തിൽ വിട്ടുവീഴ്ച്ച ചെയ്യാത്ത താരമാണ് ടൊവിനോ തോമസ്. ലോക്ക് ഡൗൺ സമയത്ത് ശരീര പരിപാലനത്തിനാണ് ടൊവിനോ പ്രാധാന്യം നൽകിയത്. വീട്ടിൽ ഒരു മിനി ജിം തന്നെ ഒരുക്കിയിട്ടുള്ള ടൊവിനോ പങ്കുവെച്ച പുതിയ ചിത്രവും ശ്രദ്ധ നേടുകയാണ്. സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ട ചിത്രത്തിൽ ഒരു ബോക്സറുടെ രൂപത്തിലാണ് ടൊവിനോ.
പഞ്ചിങ് പ്രാക്ടീസ് നടത്തുന്ന ടൊവിനോയുടെ ചിത്രം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ഇരുളും വെളിച്ചവും ഇടകലർന്ന ചിത്രം പകർത്തിയിരിക്കുന്നത് പ്രസിദ്ധ ഛായാഗ്രാഹകൻ ജോമോൻ ടി ജോൺ ആണ്. ജിഷാദ് ഷംസുദ്ധീൻ ആണ് സ്റ്റൈലിംഗ് നിർവഹിച്ചിരിക്കുന്നത്.തന്റെ ട്രെയ്നറായ അലി അസ്കറിനും ചിത്രത്തിനൊപ്പം ടൊവിനോ നന്ദി അറിയിച്ചിട്ടുണ്ട്.
ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്’. തിരുവോണ ദിനത്തിൽ ടെലിവിഷനിലൂടെയാണ് ചിത്രം പ്രദർശനത്തിന് എത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. കൊവിഡ് 19 മഹാമാരിയുടെ പാശ്ചാത്തലത്തിലാണ് ചിത്രം ടെലിവിഷനിലൂടെ പ്രേക്ഷകരിലേക്ക് എത്തിയത്.
അതേസമയം, ടൊവിനോ തന്റെ അച്ഛനൊപ്പമുള്ള വർക്ക്ഔട്ട് ചിത്രം പങ്കുവെച്ചത് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ഈ ചിത്രം വൈറലായതോടെ ഫിറ്റ്നസിൽ അതീവ ശ്രദ്ധ ചെലുത്തുന്ന നടൻ പൃഥ്വിരാജ്, ടൊവീനോയെ അച്ഛനൊപ്പം വർക്ക്ഔട്ട് ചെയ്യാൻ ക്ഷണിച്ചിരുന്നു.
Story highlights- tovino thomas as boxer