കുഞ്ഞ് തഹാനെ താലോലിച്ച് ടൊവിനോ- മനോഹരചിത്രം പങ്കുവെച്ച് പ്രിയതാരം

September 25, 2020

ജീവിതത്തിലേക്കെത്തിയ പുതിയ അതിഥിക്കൊപ്പം സമയം ചിലവഴിക്കുന്ന തിരക്കിലാണ് ടൊവിനോ തോമസ്. ലോക്ക് ഡൗണിന് ശേഷം ഷൂട്ടിംഗ് തിരക്കുകൾ ആരംഭിച്ചിട്ടില്ലാത്തതുകൊണ്ട് മകൻ തഹാനൊപ്പം ഓരോ നിമിഷവും ആഘോഷിക്കുകയാണ് താരം. ഇപ്പോഴിതാ, തഹാനെയും കൈയിലേന്തി താലോലിക്കുന്ന ചിത്രം പങ്കുവയ്ക്കുകയാണ് താരം. മനോഹരമായ ചിത്രം വളരെയധികം ശ്രദ്ധ നേടിക്കഴിഞ്ഞു.

ജൂണിലാണ് ടൊവിനോയ്ക്കും ഭാര്യ ലിഡിയക്കും രണ്ടാമത്തെ കുഞ്ഞ് പിറന്നത്. ഇവർക്ക് ഇസ എന്ന മകളുമുണ്ട്. തഹാന്റെ മാമോദീസ ചിത്രങ്ങളും വീഡിയോയും അടുത്തിടെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.  തഹാൻ ടൊവിനോ എന്നാണ് മകന് പേര് നൽകിയിരിക്കുന്നത്. തഹാന്‍ എന്ന പേര് പലര്‍ക്കും അപരിചിതമാണ്.താ മകന്റെ പേരിനെക്കുറിച്ചും ടൊവിനോ തോമസ് പങ്കുവെച്ചിരുന്നു.

https://www.instagram.com/p/CFhk7xVDrgs/?utm_source=ig_web_copy_link

Read More: രോഗപ്രതിരോധം മുതൽ തിളക്കമുള്ള ചർമ്മം വരെ; വെറുംവയറ്റിൽ വെള്ളം കുടിച്ചാൽ നിരവധി ഗുണങ്ങൾ

‘പേര് വ്യത്യസ്തമാകണമെന്നും അതിന് ഒരു അര്‍ത്ഥമുണ്ടാകണമെന്നും ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് തഹാന്‍ എന്ന പേരിലേക്ക് എത്തിയത്. കരുണയുള്ളവന്‍ എന്നാണ് ഈ പേരിന് അര്‍ത്ഥം’. ഇത് ഒരു ഹിന്ദു അല്ലെങ്കില്‍ ക്രിസ്റ്റ്യന്‍ അതുമല്ലെങ്കില്‍ മുസ്ലീം പേരാകാം. അതുകൊണ്ടാണ് ഈ പേര് ഇഷ്ടപ്പെട്ടതെന്നും താരംപറയുന്നു വീട്ടില്‍ ഹാന്‍ എന്നാണ് തഹാനെ വിളിക്കുന്നത്. ഹാന്‍ എന്നാല്‍ സൂര്യന്‍ എന്നാണ് അര്‍ത്ഥം. ഇസ എന്നാണ് ടൊവിനോയുടെ മകളുടെ പേര്. കീര്‍ത്തി, അഭിമാനം എന്നൊക്കെയാണ് ഈ പേരിന് അര്‍ത്ഥം.

Story highlights- tovino thomas shares photo with son