കുടുംബത്തിനൊപ്പം കടൽകാഴ്ചകൾ ആസ്വദിച്ച് ടൊവിനോ തോമസ്; മനോഹരചിത്രം

September 10, 2020

സിനിമ ജീവിതത്തോട് ചേർന്ന് നില്കുന്നത് കൊണ്ടാകാം സിനിമ താരങ്ങളും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവർ ആകുന്നത്. ചലച്ചിത്രതാരങ്ങളുടെ സിനിമ വിശേഷങ്ങൾക്കൊപ്പം തന്നെ അവരുടെ കുടുംബ വിശേഷങ്ങൾ അറിയാനും ആരാധകർക്ക് ഇഷ്ടമാണ്. ഇപ്പോഴിതാ വെള്ളിത്തിരയിലൂടെ പ്രേക്ഷക പ്രിയങ്കരനായി മാറിയ ടൊവിനോ തോമസ് പങ്കുവെച്ച ചിത്രമാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ഭാര്യ ലിഡിയയ്ക്കും മക്കളായ ഇസയ്ക്കും തഹാനുമൊപ്പം വീടിന്റെ ബാൽക്കണിയിൽ നിന്നുകൊണ്ട് കടൽക്കാഴ്ചകളും അസ്തമയ സൂര്യനെയും ആസ്വദിക്കുന്ന ചിത്രമാണ് ടൊവിനോ പങ്കുവെച്ചിരിക്കുന്നത്.

അതേസമയം വെള്ളിത്തിരയിൽ തിരക്കുള്ള താരമായി മാറിയ ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് കള. രോഹിത് വി എസ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ‘അഡ്വെഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍’, ‘ഇബ്ലീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രോഹിത് വി എസ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘കള’യ്ക്ക് ഉണ്ട്. സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നു എന്നു ടൊവിനോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.

Read also: ‘എന്റെ ക്യാപ്റ്റൻ ലേഡിക്കൊപ്പം’- പ്രിയക്കൊപ്പമുള്ള മനോഹര ചിത്രം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

ചിത്രത്തിന്റെ സഹനിര്‍മാതാവ് കൂടിയാണ് ടൊവിനോ. താരം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയതും. ലാല്‍, ദിവ്യ, മൂര്‍, ബാസിഗര്‍ തുടങ്ങിയവരും ചിത്രത്തില്‍ ടൊവിനോയ്ക്ക് ഒപ്പം അണിനിരക്കുന്നുണ്ട്. യദു പുഷ്പാകരന്‍, രോഹിത് വി എസ് എന്നിവര്‍ ചേര്‍ന്ന് ‘കളയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നു. അഖില്‍ ജോര്‍ജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

https://www.instagram.com/p/CE85CYlj8CI/?utm_source=ig_embed

ടൊവിനോ തോമസിന്റേതായി അവസാനം റിലീസായ ചിത്രം കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് ആണ്. ടൊവിനോ തോമസിനൊപ്പം ജോജു ജോര്‍ജും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ചിത്രത്തില്‍ ഒരു നാട്ടിന്‍പുറത്തുകാരനാണ് ടൊവിനോയുടെ കഥാപാത്രം.

Story Highlights:tovino thomas with family