ഇത് തെന്നിന്ത്യൻ താരറാണി; രസകരമായ അടിക്കുറുപ്പുകളോടെ തൃഷയുടെ ക്യൂട്ട് ചിത്രം

September 15, 2020

സിനിമാ വിശേഷങ്ങള്‍ക്ക് പുറമെ, പലപ്പോഴും ചലച്ചിത്ര താരങ്ങളുടെ കുടുംബ വിശേഷങ്ങളും ബാല്യകാല ചിത്രങ്ങളുമൊക്കെ സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. ഇത്തരം വിശേഷങ്ങള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളതും. കഴിഞ്ഞ ദിവസം മുതല്‍ സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടുന്നത് തെന്നിന്ത്യൻ താരറാണി തൃഷ കൃഷ്ണന്റെ ബാല്യകാല ചിത്രങ്ങളാണ്.

‘മാലാഖയുടെ മുഖവും ചെകുത്താന്റെ ചിന്തകളു’മാണ് ഈ പെൺകുട്ടിയ്ക്ക് എന്ന ക്യാപ്‌ഷനോടെ തൃഷ തന്നെയാണ് ഈ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതും. തൃഷ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രത്തിന് മികച്ച സ്വീകാര്യതയും സ്നേഹം നിറഞ്ഞ കമന്റുകളുമാണ് ലഭിക്കുന്നതും.

https://www.instagram.com/p/CFHjwlnn7v3/?utm_source=ig_embed

Read also:ഇത് ഡൗൺ സിൻഡ്രോമിനെ തോൽപിച്ച സൂപ്പർ മോഡൽ; ഫാഷൻ ലോകത്ത് ശ്രദ്ധനേടി രണ്ടു വയസുകാരി

അതേസമയം മലയാളികളുടെ ബന്ധുവും തമിഴകത്തിന്റെ മകളുമായ തൃഷ ആരും കൊതിക്കുന്ന പ്രണയിനി കഥാപാത്രങ്ങളിലൂടെയാണ് തെന്നിന്ത്യൻ സിനിമ ലോകത്ത് ശ്രദ്ധേയയാകുന്നത്. ജീത്തു ജോസഫും മോഹന്‍ലാലും ഒരുമിക്കുന്ന റാം എന്ന ചിത്രത്തിൽ നായികയായി എത്തുന്നത് തൃഷയാണ്. ചിത്രത്തില്‍ തൃഷയുടേത് ഒരു ഡോക്ടറിന്റെ കഥാപാത്രമാണ് എന്നാണ് സൂചന. ചിത്രത്തിൽ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരാണ് റാം എന്നത്. റാം’, അയാള്‍ക്ക് അതിര്‍ത്തികളില്ല എന്ന ടാഗ് ലൈനോടുകൂടിയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. 

Story Highlights: trisha krishnan shares her childhood photo