ജീവിതം മാറിമറിഞ്ഞ സുന്ദര ദിവസത്തിന്റെ ഓര്‍മ്മയില്‍ തൃഷ

September 30, 2020
Trisha shares her old photo

സിനിമയില്‍ അഭിനയ വിസ്മയങ്ങള്‍ ഒരുക്കുന്ന ചലച്ചിത്രതാരങ്ങള്‍ സമൂഹമാധ്യമങ്ങളിലും സജീവമാണ്. താരങ്ങള്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടാറുമുണ്ട്. തെന്നിന്ത്യന്‍ താരം തൃഷ പങ്കുവെച്ച ഒരു ചിത്രമാണ് ഇന്‍സ്റ്റഗ്രാമില്‍ ശ്രദ്ധ ആകര്‍ഷിക്കുന്നത്.

അല്‍പം പഴയ ഒരു ഫോട്ടോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. മിസ് ചെന്നൈ മത്സരത്തിന്റെ ഫോട്ടോയാണ് ഇത്. 1999-ല്‍ പകര്‍ത്തിയ ചിത്രം. ‘എന്റെ ജീവിതം മാറിമറഞ്ഞ ദിവസം’ എന്ന അടിക്കുറിപ്പോടെയാണ് തൃഷ ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിരവധിപ്പേര്‍ ചിത്രത്തിന് കമന്റുമായി രംഗത്തെത്തുന്നുണ്ട്.

Read more: പിപിഇ കിറ്റ് ധരിച്ച് ദൃശ്യം 2 സെറ്റിലേക്ക് മീനയുടെ യാത്ര; യുദ്ധത്തിന് പോകുന്ന അവസ്ഥയെന്ന് താരം

അതേസമയം മലയാളികളുടെ പ്രിയതാരം മോഹന്‍ലാലിന് ഒപ്പം റാം എന്ന ചിത്രത്തില്‍ തൃഷയും പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ജീത്തു ജോസഫാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. മാസ് സ്വഭാവമുള്ള ആക്ഷന്‍ ചിത്രമാണ് റാം എന്നാണ് സൂചന. ‘റാം അയാള്‍ക്ക് അതിര്‍ത്തികളില്ല’ എന്ന ടാഗ് ലൈനോടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്.

https://www.instagram.com/p/CFv_IVxHtq_/?utm_source=ig_web_copy_link

Story highlights: Trisha shares her old photo