ഇത് ഡൗൺ സിൻഡ്രോമിനെ തോൽപിച്ച സൂപ്പർ മോഡൽ; ഫാഷൻ ലോകത്ത് ശ്രദ്ധനേടി രണ്ടു വയസുകാരി

September 15, 2020

ഡൗൺ സിൻഡ്രോമിനെ നിശ്ചയ ദാർഢ്യം കൊണ്ട് തോൽപ്പിച്ച് ഫാഷൻ ലോകത്ത് ശ്രദ്ധേയനായ പ്രണവ് എന്ന ചെറുപ്പക്കാരന്റെ കഥ ഇന്ന് മിക്കവർക്കും സുപരിചിതമാണ്. എന്നാൽ സോഷ്യൽ ലോകത്തെ മറ്റൊരു ശ്രദ്ധേയമായ താരമായി മാറിയിരിക്കുകയാണ് ഡൗൺ സിൻഡ്രോമിനെ തോൽപിച്ച ഒരു കുട്ടി സൂപ്പർ മോഡൽ. ഡൗൺ സിൻഡ്രോം ബാധിതയായ എലനോർ മാന്റൺ എന്ന രണ്ട് വയസ്സുകാരിയാണ് യുകെയിലെ ഒരു പ്രശസ്ത  ബ്രാൻഡിന്റെ സൂപ്പർ മോഡലായി എല്ലാവരുടെയും ഹൃദയം കീഴടക്കുന്നത്.

എലനോർ മാന്റണിന്റെ ‘അമ്മ ഹെലൻ മാന്റൺ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കൊച്ചുസുന്ദരി എലനോറിന്റെ ക്യൂട്ട് ചിത്രങ്ങൾ കണ്ട് പ്രശസ്ത കിഡ്സ് വെയർ ബ്രാൻഡായ ജോജോ മാമൻ ബീബീ ഈ കൊച്ചു മിടുക്കിയെ തങ്ങളുടെ ഫാഷൻ മോഡലായി തിരഞ്ഞെടുക്കുകയിരുന്നു. അപ്പോൾ തന്നെ കമ്പനി തങ്ങളുടെ ആവശ്യം എലനോർ മാന്റണിന്റെ മാതാപിതാക്കളെ അറിയിക്കുകയും ഉടൻ തന്ന മാതാപിതാക്കൾ സമ്മതം മൂളുകളും ചെയ്തു.

അതേസമയം ലോക്ക് ഡൗൺ സാഹചര്യത്തിൽ ഫോട്ടോഷൂട്ടിനായി എലനോർ മാന്റണിനും കുടുംബത്തിനും കമ്പനി ആവശ്യപ്പെട്ട് സ്ഥലത്തേക്ക് പോകാൻ കഴിയാതെ വന്നതോടെ ഇവരുടെ വീടിന്റെ പിൻഭാഗത്തുള്ള ഗാർഡനിൽവെച്ച് ഈ കുഞ്ഞു മിടുക്കിയുടെ ചിത്രങ്ങൾ പകർത്തുകയായിരുന്നു. ജീവിതത്തിലെ ചെറിയ വെല്ലുവിളികൾക്ക് മുന്നിൽ കാലിടറുന്നവര്‍ക്കെല്ലാം വലിയ പ്രചോദനമാവുകയാണ് ഈ കുഞ്ഞുമിടുക്കി.

Story Highlights: Two Year old eleanor with downs syndrome stars in fashion campaign