ആകാശത്തോളം ഉയർന്ന് നിൽക്കുന്ന സൂചിമലകൾ; ഇത് പ്രകൃതി ഒരുക്കിയ അത്ഭുതകാഴ്ച
പ്രകൃതിയിലെ പല സുന്ദര കഴ്ചകളും നമ്മെ അത്ഭുതപ്പെടുത്താറുണ്ട്. അത്തരത്തിൽ പ്രകൃതി ഒരുക്കിയ ഒരു അത്ഭുത കാഴ്ചയാണ് തെക്ക്- കിഴക്കൻ ചൈനയിലെ ഹുനാൻ പ്രവിശ്യയിലെ വൂളിങ്ങ് യുവാൻ പട്ടണവും ഇതിനോട് ചേർന്ന് കിടക്കുന്ന സൂചി മലകളും സമ്മാനിക്കുന്നത്. ഈ പട്ടണത്തിനു തൊട്ടടുത്തുള്ള കാടുകളിൽ ആയിരക്കണക്കിന് സൂചി മലകളാണ് കുത്തനെ ആകാശത്തോളം ഉയര്‍ന്നു മനോഹരമായി നിൽക്കുന്നത്.
പ്രകൃതി ഒരുക്കിയ ഈ മനോഹര കാഴ്ചകൾ ആസ്വദിക്കാനായി നിരവധി ആളുകളാണ് ഇങ്ങോട്ടേക്ക് എത്തുന്നത്. നോക്കെത്താ ദൂരം പല ഉയരത്തിലും പല രൂപങ്ങളിലും നിറഞ്ഞു കിടക്കുന്ന മൂവായിരത്തോളം സൂചി മലകളാണു ഈ പ്രദേശത്തുള്ളത്. 12,000 ഏക്കർ സ്ഥലത്താണ് കാഴ്ചയുടെ വിരുന്നൊരുക്കി ഈ സൂചി മലകൾ ഉയർന്നു നിൽക്കുന്നത്.
Read also: കാക്കിയണിഞ്ഞ് തീവ്ര നോട്ടവുമായി ഷൈന്‍ ടോം ചാക്കോ; ‘ആറാം തിരുകല്‍പന’ ഒരുങ്ങുന്നു
അതേസമയം ഈ പ്രദേശത്തെ ഈ അപൂർവ ഭൂപ്രകൃതി മൂലം യുനെസ്‌കോ ലോക പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള പ്രദേശമാണ് വൂളിങ്ങ് യുവാൻ. അതേസമയം ഒന്ന് ആഞ്ഞൂതിയാൽ നേരെ എതിർ വശത്തേക്ക് മറിഞ്ഞു വീഴുമെന്ന പോലെയാണ് ഈ സൂചി മലകൾ നിൽക്കുന്നത്.
Story Highlights: unique place in the world