പ്രണയഭാവങ്ങളിൽ അക്ഷയ്‌യും നൂറിനും; വെള്ളേപ്പം ഒരുങ്ങുന്നു

September 16, 2020

അക്ഷയ് രാധാകൃഷ്ണൻ നൂറിന് ഷെരീഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രവീൺ രാജ് പൂക്കാടൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘വെള്ളേപ്പം’. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

തൃശ്ശൂർ നഗരത്തിലെ പ്രഭാത ഭക്ഷണങ്ങളിൽ പ്രധാനപ്പെട്ടതാണ് ‘വെള്ളേപ്പം’. ആ വെള്ളേപ്പത്തിനെ ചുറ്റിപ്പറ്റിയുള്ള സിനിമയാണിത്. നടി റോമാ ഏറെ കാലത്തിന് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയും ‘വെള്ളേപ്പ’ത്തിനുണ്ട്. 

ഒരു റൊമാന്റിക് എന്റെർറ്റെയ്നർ വിഭാഗത്തിൽ പ്പെടുന്ന ചിത്രമാണ്ന്ന ഇത്. വെള്ളേപ്പത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് നവാഗതനായ ജീവൻ ലാൽ ആണ്.  സംഗീതം നിർവഹിച്ചിരിക്കുന്നത് ലീല എൽ ഗിരീഷ്ക്കുട്ടൻ ആണ്. ഹരീഷ് രാഘവേന്ദ്ര ആദ്യമായി മലയാളത്തിൽ എത്തുന്ന ചിത്രം കൂടിയാണ് ‘വെള്ളേപ്പം’. ചിത്രത്തിന്റെ വിതരണം സംവിധായകനും നിർമ്മാതാവുമായ ബി. ഉണ്ണികൃഷ്ണന്റെ ഡിസ്ട്രിബ്യൂഷൻ കമ്പനിയായ ആർ.ഡി ഇല്ലൂമിനേഷൻസാണ്. അതേസമയം ചിത്രത്തിലെ വിനീത് ശ്രീനിവാസൻ പാടിയ ഗാനത്തിന്റെ ടീസർ നേരത്തെ റിലീസ് ചെയ്തിരുന്നു. ഡിനു മോഹന്റെ വരികൾക്ക് എറിക് ജോൺസൺ സംഗീതം നല്കിയിരിക്കുന്ന ഗാനത്തിന്റെ ടീസറിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

https://www.facebook.com/371734919568924/videos/1427913064080881/

Story Highlights: Vellepam coming soon