പ്രിയതമയ്‌ക്കൊപ്പം പിറന്നാൾ ആഘോഷിച്ച് വിഘ്നേഷ് ശിവൻ, ചിത്രങ്ങൾ
തെന്നിന്ത്യ ഒട്ടാകെ നിരവധി ആരാധകരുള്ള താര പ്രണയ ജോഡികളാണ് നയന്‍ താരയും വിഘ്നേഷ് ശിവനും. ഇരുവരുടേയും പ്രണയ ചിത്രങ്ങളും സൗഹൃദ വിശേഷങ്ങളുമെല്ലാം പലപ്പോഴും സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോഴിതാ പ്രിയതമയ്‌ക്കൊപ്പം പിറന്നാൾ ആഘോഷിക്കുന്ന വിഘ്നേഷ് ശിവന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്. നയൻ താരയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ‘ദൈവാനുഗ്രഹം കൊണ്ടും എല്ലാവരുടെയും പ്രാർത്ഥനകൊണ്ടും ഞങ്ങൾ സന്തോഷത്തോടെ ഇരിക്കുന്നു’ എന്നാണ് വിഘ്നേഷ് കുറിച്ചത്.
അതേസമയം സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമാണ് നയൻതാരയും വിഘ്നേഷ് ശിവനും. അടുത്തിടെ നയന്‍ താരയുടെ അമ്മയുടെ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറാലിയിരുന്നു. ഗോവയിലെ കാന്‍ഡോലിം ബീച്ചില്‍ വെച്ചായിരുന്നു ഓമന കുര്യത്തിന്റെ പിറന്നാള്‍ ആഘോഷം. നയന്‍ താരയ്ക്കും വിഘ്‌നേഷിനും പുറമെ വിഘ്‌നേഷിന്റെ കുടുംബാഗങ്ങളും പിറന്നാള്‍ ആഘോഷത്തില്‍ ഒപ്പം ചേര്‍ന്നിരുന്നു. വിഘ്‌നേഷാണ് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചതും.
അടുത്തിടെ ഓണമാഘോഷിക്കാന്‍ നയന്‍ താരയും വിഘ്‌നേഷും കേരളത്തിലെത്തിയിരുന്നു. കൊച്ചിയില്‍ നയന്‍ താരയുടെ വീട്ടില്‍ വെച്ചായിരുന്നു ഓണാഘോഷം. ഓണാഘോഷ ചിത്രങ്ങളും ഇരുവരും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. അതേസമയം നയന്‍താരുയടേയും വിഘ്നേഷിന്റെയും വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിന് അടുത്തിടെ വിഘ്നേഷ് നല്‍കിയ മറുപടിയും ശ്രദ്ധ നേടിയിരുന്നു. ‘ഞങ്ങളുടെ വിവാഹവുമായി ബന്ധപ്പെട്ട നിരവധി വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. എന്നാല്‍ ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും പ്രൊഫഷണലായ ഒരുപാട് കാര്യങ്ങള്‍ നിറവേറ്റേണ്ടതുണ്ട്. ഇപ്പോഴുള്ള അവസ്ഥയില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്.’ വിഘ്നേഷ് പറഞ്ഞു.
Story Highlights: vignesh shivan birthday celebration