മുറിച്ചുവെച്ച തണ്ണിമത്തനും രണ്ട് കഷ്ണം കിവിയും; അതില്‍ നിന്നും സംഗീതം ഒരുക്കുന്ന മനുഷ്യനും- വൈറല്‍ വീഡിയോ
തലവാചകം വായിക്കുമ്പോള്‍ പലരും നെറ്റി ചുളിച്ചേക്കാം. ചിലര്‍ അതിശയിച്ചേക്കാം. എന്നാല്‍ പഴവര്‍ഗങ്ങളില്‍ നിന്നും ഇലക്ട്രോണിക് മ്യൂസിക് ഒരുക്കുന്ന ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിറയുന്നത്.
ഒരു മിനിറ്റാണ് വീഡിയോയുടെ ദൈര്‍ഘ്യം. വാട്ടര്‍മെലണും മസ്‌ക്‌മെലണും കൃത്യമായ രീതിയിന്‍ അടുക്കി വെച്ചിരിക്കുന്നതില്‍ നിന്നുമാണ് വീഡിയോ ആരംഭിക്കുന്നത്. ഇതിനൊപ്പം തന്നെ രണ്ട് കഷ്ണം കിവി ഫ്രൂട്ടുമുണ്ട്. പലതരത്തിലുള്ള ഇലക്ട്രിക് വയറുകള്‍ ഓരോ പഴ കഷ്ണങ്ങളിലും ഘടിപ്പിച്ചിരിക്കുന്നു. ഈ ഇലക്ട്രിക് വയറുകള്‍ ഒരു മെറ്റല്‍ ബോര്‍ഡിലേക്കാണ് കണക്ട് ചെയ്തിരിക്കുന്നത്. മെറ്റല്‍ ബോര്‍ഡ് ആകട്ടെ ഒരു ലാപ്‌ടോപ്പിലേക്കും. ഒരു ഡ്രമ്മും വീഡിയോയില്‍ കാണാം.
Read more: ഹൃദയത്തെ പൊന്നുപോലെ കരുതാന്‍ ഓരോ പ്രായത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഓരോ പഴ കഷ്ണങ്ങളിലും സ്പര്‍ശിക്കുമ്പോള്‍ സംഗീതമുയരുന്നു. ഡ്രംസിന്റെ അകമ്പടി കൂടെയാകുമ്പോള്‍ മനോഹരമായ സംഗീതമാകുന്നു അത്. അമേരിക്കയിലെ മുതിര്‍ന്ന ബാസ്‌കറ്റ്‌ബോള്‍ പ്ലെയറായ റെക്‌സ് ചാപ്മാന്‍ അടക്കം നിരവധിപ്പേരാണ് കൗതുകം നിറയ്ക്കുന്ന ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത്. എന്തായാലും പഴങ്ങളില്‍ നിന്നുയരുന്ന ഈ സംഗീതത്തെ ഏറ്റെടുത്തിരിക്കുകയാണ് സൈബര്‍ ഇടങ്ങള്‍.
Story highlights: Viral video of man making electronic music with melons and kiwi