‘വെറൈറ്റി വേണമല്ലേ വെറൈറ്റി, ഇന്നാ പിടിച്ചോ’, രസകരമായ വീഡിയോയുമായി ശങ്കരൻ

September 25, 2020

കുട്ടികളും മുതിർന്നവരും ഉൾപ്പെടെ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ താരമാണ്. വ്യത്യസ്തമായ വീഡിയോകളുമായി നിരവധിപേർ എത്തുന്നുണ്ട്. ഇതിൽ കുട്ടികളുടെ ചിത്രങ്ങൾക്കും വിഡിയോകൾക്കുമാണ് കാഴ്ചക്കാർ ഏറെയും. അത്തരത്തിൽ ആരും ചെയ്യാത്ത ഒരു വീഡിയോയുമായി എത്തുകയാണ് ശങ്കരൻ എന്ന കുഞ്ഞുമകൻ. വ്യത്യസ്തമായ വീഡിയോ ചെയ്യണം എന്നതിനാൽ കുറച്ച് വെറൈറ്റി ആയാണ് ശങ്കരൻ എത്തിയിരിക്കുന്നത്.

എങ്ങനെ നിക്കർ അലക്കണം എന്നാണ് വീഡിയോയിലൂടെ ശങ്കരൻ കാണിച്ചുതരുന്നത്.രസകരമായ ഐ വീഡിയോ ഇതിനൊക്കടം സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. ഗയ്‌സ് പ്രത്യേകം ശ്രദ്ധിക്കണം, നിക്കർ കീറാതെ നോക്കണം. എന്റെ നിക്കർ കീറിയിട്ടുണ്ട് കേട്ടോ, പക്ഷേ നിങ്ങളുടേത് കീറരുത്. എന്നൊക്കെ പറഞ്ഞ് വളരെയധികം രസകരമായാണ് ശങ്കരൻ വീഡിയോയിലൂടെ എത്തുന്നത്. ആരും ചെയ്യാത്ത വ്യത്യസ്തമായ വീഡിയോകളുമായി നിങ്ങളുടെ മുന്നിലെത്തും എന്ന് പറഞ്ഞുകൊണ്ടാണ് ശങ്കരൻ പുതിയ വീഡിയോ പങ്കുവയ്ക്കുന്നത്.

അതേസമയം ശങ്കറിന്റെ നിക്കർ കഴുകൽ ക്ലാസ്സ് വളരെയധികം രസകരമായിട്ടുണ്ടെന്നാണ് കാഴ്ചക്കാരുടെ അഭിപ്രായം. വളരെ രസകരമായ വിഡീയോയിലൂടെ കുട്ടികളെ ചെറിയ ജോലികൾ ചെയ്യാൻ പ്രേരിപ്പിക്കുകയാണ് ശങ്കർ എന്ന കൊച്ചുമിടുക്കൻ എന്ന് അഭിപ്രായപെടുന്നവരും നിരവധിയാണ്.

Story Highlights:viral video of shankaran.