മാറ്റത്തിനൊരുങ്ങി വാട്‌സ്ആപ്പ് വെബ്; മീമോജി സ്റ്റിക്കർ സൗകര്യം ഒരുങ്ങുന്നു

September 30, 2020

ജനപ്രിയ മെസ്സേജിങ് ആപ്ലിക്കേഷനാണ് വാട്‌സ്ആപ്പ്. പ്രായഭേദമന്യേ പലരും ഇക്കാലത്ത് വാട്‌സ്ആപ്പിനെ ആശ്രയിക്കാറുണ്ട്. സന്ദേശങ്ങള്‍ കൈമാറാനും, ചിത്രങ്ങള്‍ അയക്കാനും വീഡിയോ കോള്‍ ചെയ്യാനുമൊക്കെ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവരാണ് അധികവും. ഇടയ്ക്കിടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ഉപകാര പ്രദമാകുന്ന നിരവധി അപ്‌ഡേഷനുകൾ വാട്‌സ്ആപ്പ് വരുത്താറുണ്ട്. ഇത്തരത്തില്‍ പുതിയൊരു മാറ്റത്തിന് ഒരുങ്ങുകയാണ് വാട്‌സ്ആപ്പ്. 

വാട്‌സ്ആപ്പ് വെബ്ബിലും ഇനി മുതൽ മീമോജി സ്റ്റിക്കർ സൗകര്യം ഒരുങ്ങും. കഴിഞ്ഞ വര്‍ഷം ഐഓഎസ് 13 ല്‍ ആപ്പിള്‍ അവതരിപ്പിച്ച ഫീച്ചറാണ് മീമോജി സ്റ്റിക്കറുകള്‍. ആപ്പിളിന്റെ തന്നെ മെസേജിങ് ആപ്പായ ഐ മെസേജിലാണ് ഇതിനുള്ള സൗകര്യം അവതരിപ്പിച്ചത്. പിന്നീട് കുറഞ്ഞ് കാലത്തിനുള്ളിൽ ഈ സൗകര്യം വാട്‌സ്ആപ്പിന്റെ ഐഓഎസ് പതിപ്പിലും ഈ സൗകര്യം ലഭിച്ചു.

Read also: മലയാളം സിനിമയ്ക്ക് സംഗീതം ഒരുക്കാൻ ഹോളിവുഡിൽ നിന്നും ഇവാൻസ് എത്തുന്നു; ഹൊറർ ചിത്രം ഉടൻ

ഇപ്പോഴിതാ വാട്‌സ്ആപ്പ് വെബ്ബിലേക്ക് കൂടി ഈ ഫീച്ചര്‍ ലഭ്യമാക്കാനൊരുങ്ങുകയാണ്. വാട്‌സ്ആപ്പ് വെബ്ബിന്റെ പുതിയ അപ്‌ഡേറ്റിലാണ് മീമോജി സ്റ്റിക്കർ അയക്കാനുള്ള സൗകര്യം ഉള്ളത്.

Story Highlights: whatsapp web gets memoji sticker